---
title: "സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പാചക മത്സരം സംഘടിപ്പിച്ചു"
english_title: "A cooking competition was organized for school kitchen workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332220/a-cooking-competition-was-organized-for-school-kitchen-workers"
published_at: "2025-12-20T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946dd65f1d84_dewqaa.jpg"
keywords: []
---

# സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പാചക മത്സരം സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര, കുന്നുമ്മല്‍ ഉപജില്ലകളിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എം രത്‌നവല്ലി അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര, കുന്നുമ്മല്‍ ഉപജില്ലകളിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു. പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എം രത്‌നവല്ലി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പേരാമ്പ്ര എച്ച് എം ഫോറം കണ്‍വീനര്‍ കെ സജീവന്‍, കുന്നുമ്മല്‍ എച്ച് എം ഫോറം കണ്‍വീനര്‍ പ്രകാശന്‍, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ.എം സുധീര്‍, പിടിഎ വൈസ് പ്രസിഡന്റ് നിജേഷ്, ആനന്ദ് ലാലു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ വിഷയത്തില്‍ വി.പി ശ്രീലക്ഷ്മി, അസിസ്റ്റന്റ് പ്രൊഫസര്‍, സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഡി.എസ് വിനോദ്, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ എന്നിവര്‍ ക്ലാസെടുത്തു.

ആരോഗ്യ വകുപ്പിന്റെ ലാബ് സേവനവും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയും വിതരണം ചെയ്തു. പേരാമ്പ്ര ഉപജില്ലയില്‍ കൂത്താളി യുപി സ്‌കൂളിലെ എന്‍ വസന്ത ഒന്നാം സ്ഥാനവും, പേരാമ്പ്ര എയുപി സ്‌കൂളിലെ പി.കെ നാരായണി രണ്ടാം സ്ഥാനവും, കല്ലോട് ജിഎല്‍പി സ്‌കൂളിലെ വി.പി കമല മൂന്നാം സ്ഥാനവും നേടി.

കുന്നുമ്മല്‍ ഉപജില്ലയില്‍ ചേരാപുരം സൗത്ത് എല്‍പി സ്‌കൂളിലെ എം വത്സല ഒന്നാം സ്ഥാനവും, കടിയങ്ങാട് എല്‍പി സ്‌കൂളിലെ വി.പി സുനിത രണ്ടാം സ്ഥാനവും, ആനക്കുളം സെന്റ് തോമസ് എല്‍പി സ്‌കൂളിലെ ലിജി മൂന്നാം സ്ഥാനവും നേടി. നൂണ്‍ മീല്‍ ഓഫീസര്‍ എ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂത്താളി യുപി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ആദര്‍ശ് പുതുശ്ശേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332220/a-cooking-competition-was-organized-for-school-kitchen-workers)