---
title: "പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം; കെഎസ്എസ്പിഎ"
english_title: "Pension reform process should begin immediately; KSSPA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332266/pension-reform-process-should-begin-immediately-ksspa"
published_at: "2025-12-21T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947a04c24155_pention.JPG"
keywords: []
---

# പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം; കെഎസ്എസ്പിഎ

> **Lead Summary:** **പേരാമ്പ്ര: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മെഡിസെപ്പ് കാര്യക്ഷമമാക്കണമെന്നും കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മെഡിസെപ്പ് കാര്യക്ഷമമാക്കണമെന്നും കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരായ ജനവിധിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് സമ്മേളനം വിലയിരുത്തി.

കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ കെഎസ്എസ്പിഎ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

കെ.സി. ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മധു കൃഷ്ണന്‍, ഒ.എം. രാജന്‍, മിനി വട്ടക്കണ്ടി, വേലായുധന്‍ കീഴരിയൂര്‍, വി. കണാരന്‍, ശ്രീധരന്‍ കുന്നത്ത്, വി.കെ. രമേശന്‍, കെ.പി സുലോചന, പി. സുഷമ, സി.കെ. രാഘവന്‍, പി.കെ. രാഘവന്‍, കെ.എം. ചന്ദ്രന്‍, വി. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332266/pension-reform-process-should-begin-immediately-ksspa)