---
title: "ആവട്ടാട്ട് ബാലന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിന് സമര്‍പ്പിച്ചു"
english_title: "Avattattu Balan Master Memorial Endowment presented to Keezhpaiyur West LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332270/avattattu-balan-master-memorial-endowment-presented-to-keezhpaiyur-west-lp-school"
published_at: "2025-12-21T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947a3e758695_POI.JPG"
keywords: []
---

# ആവട്ടാട്ട് ബാലന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിന് സമര്‍പ്പിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വായനാശീലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവട്ടാട്ട് ബാലന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് കീഴ്പയൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിന് സമര്‍പ്പിച്ചു.

## Article Content

മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വായനാശീലം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവട്ടാട്ട് ബാലന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് കീഴ്പയൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിന് സമര്‍പ്പിച്ചു.

ഗായകനും സിനിമ- സീരിയല്‍ നടനുമായ രവി രാജ് നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ആവട്ടാട്ട് ബാലന്‍ മാസ്റ്ററുടെ ഭാര്യ റീത്തയും മക്കളായ പി.കെ. പ്രിയേഷ് കുമാറും, എ. സുഭാഷ് കുമാറും ചേര്‍ന്ന് 10000 രൂപയുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ എ.എം. അബ്ദുല്‍ നാസറിന് കൈമാറി.

മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ടി. നിബിത , അബ്ദുറഹ്‌മാന്‍ ഇല്ലത്ത്, മുറിച്ചാമിന പക്രന്‍ ഹാജി, കീഴ്‌പ്പോട്ട് മൊയ്തീന്‍ ഹാജി, എ.കെ. രാജന്‍, അഷീദ നടുക്കാട്ടില്‍, മുജീബ് കോമത്ത്, കെ.കെ. ചന്തു, എ. സുഭാഷ് കുമാര്‍, കെ.സി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ എ.എം. അബ്ദുല്‍ നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എംപിടിഎ പ്രസിഡന്റ് നിഷാന കൂഴിക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332270/avattattu-balan-master-memorial-endowment-presented-to-keezhpaiyur-west-lp-school)