---
title: "കടിയങ്ങാട് ചെറുപുഴ ജനകീയ വീണ്ടെടുപ്പ് ആരംഭിച്ചു "
english_title: "Katiyangad Cherupuzha mass recovery has started perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33229/katiyangad-cherupuzha-mass-recovery-has-started-perambra"
published_at: "2022-03-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62398a282d302_0000 WATERMARK.jpg"
keywords: []
---

# കടിയങ്ങാട് ചെറുപുഴ ജനകീയ വീണ്ടെടുപ്പ് ആരംഭിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കടിയങ്ങാട് ചെറുപുഴ ജനകീയ വീണ്ടെടുപ്പ് കടിയങ്ങാട് പാലത്തിന് സമീപം ആരംഭിച്ചു. 5000 സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പുഴ വൃത്തിയാക്കുന്നത്. കുളിക്കടവുകള്‍ ഒരുക്കിയും പുഴയെ പരിപാലിച്ചും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയുമായികൂടി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

** പേരാമ്പ്ര: **കടിയങ്ങാട് ചെറുപുഴ ജനകീയ വീണ്ടെടുപ്പ് കടിയങ്ങാട് പാലത്തിന് സമീപം ആരംഭിച്ചു. 5000 സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പുഴ വൃത്തിയാക്കുന്നത്. കുളിക്കടവുകള്‍ ഒരുക്കിയും പുഴയെ പരിപാലിച്ചും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയുമായികൂടി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

501 അംഗ സര്‍വകക്ഷി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ദൗത്യം വിജയിപ്പിക്കാന്‍ അതിവിപുലമായ ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുഴയോര വാര്‍ഡുകളിലും കടിയങ്ങാട് - കൊളക്കണ്ടം മേഖലകളിലും വര്‍ണാഭമായ വിളംബര യാത്ര നടത്തിയിരുന്നു. പല ഭാഗങ്ങളിലായി 700-ല്‍പരം പ്രചാരണ യോഗങ്ങളുമുണ്ടായി. ജലാശയ വീണ്ടെടുപ്പ് സന്ദേശം ലഘുലേഖകളിലൂടെ 9000 ത്തില്‍പരം വീടുകളില്‍ എത്തിച്ചു.

വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള വിഭവങ്ങള്‍ സംഭാവനയായി സമാഹരിച്ചു. ശുചീകരണത്തിനുള്ള സാധന സാമഗ്രികള്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും ലഭ്യമാക്കി. കൂത്താളി പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്ന ഏരന്‍തോട്ടം പര്യയി കോവുപ്പുറം മുതല്‍ കല്ലൂര്‍ മൂഴി വരെയുള്ള ഏഴ് കിലോമീറ്റര്‍ വരുന്ന പുഴയാണ് മാലിന്യമുക്തമാക്കുന്നത്.

ഇരു കരഭാഗവും അളന്നു വിഭജിച്ച് 19 വാര്‍ഡു കമ്മിറ്റികള്‍ക്കായി ശ്രമദാനച്ചുമതല നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും വിവിധ സന്നദ്ധ സാംസ്‌ക്കാരിക സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ ഒപ്പം അണിചേര്‍ന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33229/katiyangad-cherupuzha-mass-recovery-has-started-perambra)