---
title: "രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍"
english_title: "Calicut Defence Trust & Care organizes blood donation camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332297/calicut-defence-trust-care-organizes-blood-donation-camp"
published_at: "2025-12-21T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947cd8a9f86f_camb.JPG"
keywords: []
---

# രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തില്‍ മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയുമായി സഹകരിച്ച് ഡിസംബര്‍ 23 ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയറിന്റെ നേതൃത്വത്തില്‍ മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയുമായി സഹകരിച്ച് ഡിസംബര്‍ 23 ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ധീര ജവാന്‍ സുബ്രഹ്‌മണിയുടെ രണ്ടാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.

പേരാമ്പ്രയിലെ കല്ലോട് ഓക്സീലിയം അക്കാദമിയില്‍ വെച്ച് നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയേണ്ടതാണ്. രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 79942 35399, 8257050091 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332297/calicut-defence-trust-care-organizes-blood-donation-camp)