---
title: "തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ ആദരിച്ചു"
english_title: "The elected members of the governing body were honored"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332444/the-elected-members-of-the-governing-body-were-honored"
published_at: "2025-12-22T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949142e9b1da_mnm.jpg"
keywords: []
---

# തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആദരിച്ചു. സംഘം വൈസ് പ്രസിഡണ്ട് അലങ്കാര്‍ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. കെ.വി കരുണാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. വി.കെ നാരായണന്‍ അടിയോടി വിജയികളെ ആദരിച്ചു.

## Article Content

**പേരാമ്പ്ര :** ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആദരിച്ചു. സംഘം വൈസ് പ്രസിഡണ്ട് അലങ്കാര്‍ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. കെ.വി കരുണാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. വി.കെ നാരായണന്‍ അടിയോടി വിജയികളെ ആദരിച്ചു.

സംഘം പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത്, ഭരണസമിതി അംഗങ്ങളായ ഉമ്മര്‍ തണ്ടോറ, ആര്‍.കെ രജീഷ്‌കുമാര്‍, ഡോ. സനല്‍ കുമാര്‍, കെ.കെ ബാലന്‍, സി.കെ ഷമീമ, ഇ.ടി സത്യന്‍, കെ.എം ശ്രീനിവാസന്‍, ഷീബ പ്രഭാകരന്‍, പി മനോജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി കുഷ്ബു രാഗേഷ് സ്വാഗതവും ഭരണസമിതി അംഗം ഇ.ടി രഘു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332444/the-elected-members-of-the-governing-body-were-honored)