---
title: "രാം വിസുതര്‍, ശ്രീനിവാസന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു "
english_title: "Condolences on the passing away of Ram Visuthar and Srinivasan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332447/condolences-on-the-passing-away-of-ram-visuthar-and-srinivasan"
published_at: "2025-12-22T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694917031a22e_anuy.jpg"
keywords: []
---

# രാം വിസുതര്‍, ശ്രീനിവാസന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ ദൃശ്യകലാകൃത്തുക്കളുടെ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ഇന്ത്യന്‍ ശില്പി പത്മശ്രീ രാം വിസുതര്‍, ചലച്ചിത്ര രസതന്ത്രജ്ഞന്‍ ശ്രീനിവാസന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ ദൃശ്യകലാകൃത്തുക്കളുടെ കൂട്ടായ്മയായ ദ ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ഇന്ത്യന്‍ ശില്പി പത്മശ്രീ രാം വിസുതര്‍, ചലച്ചിത്ര രസതന്ത്രജ്ഞന്‍ ശ്രീനിവാസന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ദ ക്യാമ്പ് പ്രസിഡണ്ട് കെ.സി രാജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശില്ലിയും ചിത്രകാരനുമായ രഞ്ജിത്ത് പട്ടാണിപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. രമേശ് കോവുമ്മല്‍, ഡോ. സോമനാഥന്‍ പുളിയുള്ളതില്‍, പ്രേംരാജ് പേരാമ്പ്ര, സചിത്രന്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സുരേഷ് കല്ലോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ നിതേഷ് തെക്കേലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332447/condolences-on-the-passing-away-of-ram-visuthar-and-srinivasan)