---
title: "കന്നൂര്‍ കെഎസ്ഇബി സബ്‌സ്റ്റേഷനു സമീപം തീപിടിച്ചു"
english_title: "Fire breaks out near Kannur KSEB substation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332484/fire-breaks-out-near-kannur-kseb-substation"
published_at: "2025-12-22T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69494d57830b6_fd.jpg"
keywords: []
---

# കന്നൂര്‍ കെഎസ്ഇബി സബ്‌സ്റ്റേഷനു സമീപം തീപിടിച്ചു

> **Lead Summary:** കന്നൂര്‍ : കന്നൂര്‍ കെഎസ്ഇബി സബ്‌സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം. കന്നൂരിലെ കെഎസ്ഇബി സബ്‌സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും വേസ്റ്റ് കേബിളിനുമാണ് തീപിടിച്ചത്.

## Article Content

കന്നൂര്‍ : കന്നൂര്‍ കെഎസ്ഇബി സബ്‌സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം. കന്നൂരിലെ കെഎസ്ഇബി സബ്‌സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും വേസ്റ്റ് കേബിളിനുമാണ് തീപിടിച്ചത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന ഗ്രേഡ് എഎസ്ടിഒ എം മജീദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണക്കുകയും ചെയ്തു.

എഫ്ആര്‍ഒ മാരായ ഇ.എം നിധിപ്രസാദ്, സാരംഗ്, കെ ഷാജു, ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332484/fire-breaks-out-near-kannur-kseb-substation)