---
title: "പേരാമ്പ്ര ത്രിവേണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണി ആരംഭിച്ചു"
english_title: "Consumer Fed's Christmas and New Year market begins at Perambra Triveni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332493/consumer-feds-christmas-and-new-year-market-begins-at-perambra-triveni"
published_at: "2025-12-22T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69495fea19611_kit.jpg"
keywords: []
---

# പേരാമ്പ്ര ത്രിവേണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണി ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ത്രിവേണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണി ആരംഭിച്ചു. ഒരു കാര്‍ഡ് ഉടമക്ക് 8 കിലോഗ്രാം ജയ അരി അല്ലെങ്കില്‍ 10 കിലോഗ്രാം കുറവ / കുത്തരി, 2 കിലോഗ്രാം പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കിലോഗ്രാം ചെറുപയര്‍, ഒരു കിലോഗ്രാം വന്‍ പയര്‍, ഒരു കിലോഗ്രാം ഉഴുന്ന്, ഒരു കിലോഗ്രാം വന്‍ കടല, ഒരു കിലോഗ്രാം തുവര പരിപ്പ്, ഒരു കിലോഗ്രാം മുളക്, 500 ഗ്രാം മല്ലി, അര ലിറ്റര്‍ വെളിച്ചെണ്ണ എന്നിവ അടങ്ങുന്ന 1067 രൂപയുടെ കിറ്റാണ് ക്രിസ്തുമസ് പുതുവത്സര വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ത്രിവേണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണി ആരംഭിച്ചു. ഒരു കാര്‍ഡ് ഉടമക്ക് 8 കിലോഗ്രാം ജയ അരി അല്ലെങ്കില്‍ 10 കിലോഗ്രാം കുറവ / കുത്തരി, 2 കിലോഗ്രാം പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കിലോഗ്രാം ചെറുപയര്‍, ഒരു കിലോഗ്രാം വന്‍ പയര്‍, ഒരു കിലോഗ്രാം ഉഴുന്ന്, ഒരു കിലോഗ്രാം വന്‍ കടല, ഒരു കിലോഗ്രാം തുവര പരിപ്പ്, ഒരു കിലോഗ്രാം മുളക്, 500 ഗ്രാം മല്ലി, അര ലിറ്റര്‍ വെളിച്ചെണ്ണ എന്നിവ അടങ്ങുന്ന 1067 രൂപയുടെ കിറ്റാണ് ക്രിസ്തുമസ് പുതുവത്സര വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ആര്‍. കെ. രജീഷ് കുമാര്‍ പതിന്നൊന്നിന് സബ് സിഡി സാധനങ്ങള്‍ അടങ്ങിയ കിറ്റ് പ്രശസ്ത നാടക- കഥാകൃത്ത് രാജന്‍ തിരുവോത്തിനു നല്‍കി ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രകാശന്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ മാനേജര്‍ എ.കെ മധു അധ്യക്ഷത വഹിച്ചു. ഷീബ, ആനന്ദ് ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332493/consumer-feds-christmas-and-new-year-market-begins-at-perambra-triveni)