---
title: "സാധാരണക്കാരന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ; ലക്ഷം പിന്നിട്ട് സ്വര്‍ണ്ണം, പവന് 1,01,600"
english_title: "A setback to the marriage dreams of the common man; Gold crosses one lakh rupees, Pawan 1,01,600"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332591/a-setback-to-the-marriage-dreams-of-the-common-man-gold-crosses-one-lakh-rupees-pawan-101600"
published_at: "2025-12-23T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a39033922e_cheruvannur.JPG"
keywords: []
---

# സാധാരണക്കാരന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ; ലക്ഷം പിന്നിട്ട് സ്വര്‍ണ്ണം, പവന് 1,01,600

> **Lead Summary:** **പേരാമ്പ്ര: **സാധാരണക്കാരന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി സ്വര്‍ണ്ണ വില. ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം രൂപ കവിഞ്ഞു. ഇന്നലെ ലക്ഷത്തോടടുത്ത് 99840 ല്‍ നിന്ന വിലയാണ് ലക്ഷത്തിലേക്ക് ചാടിക്കയറിയത്.

## Article Content

**പേരാമ്പ്ര: **സാധാരണക്കാരന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി സ്വര്‍ണ്ണ വില. ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം രൂപ കവിഞ്ഞു. ഇന്നലെ ലക്ഷത്തോടടുത്ത് 99840 ല്‍ നിന്ന വിലയാണ് ലക്ഷത്തിലേക്ക് ചാടിക്കയറിയത്.

ഇന്ന് മാത്രം ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332591/a-setback-to-the-marriage-dreams-of-the-common-man-gold-crosses-one-lakh-rupees-pawan-101600)