---
title: "കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും"
english_title: "The flag will be hoisted tomorrow for the Aarattu festival of the Katiyangad Mahavishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332625/the-flag-will-be-hoisted-tomorrow-for-the-aarattu-festival-of-the-katiyangad-mahavishnu-temple"
published_at: "2025-12-23T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a51ff516bc_SWET.jpg"
keywords: []
---

# കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും

> **Lead Summary:** **കടിയങ്ങാട് :** കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടി നടക്കുക.

## Article Content

**കടിയങ്ങാട് :** കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടി നടക്കുക.

ഡിസംബര്‍ 24 മുതല്‍ 31 വരെയാണ് മഹോത്സവം. ഡിസംബര്‍ 24 ന് ബുധനാഴ്ച കലവറ നിറക്കല്‍ ഘോഷയാത്ര, രാത്രി 7.30 ന് ഭക്തിഗാനസുധ, തുടര്‍ന്ന് മുതിര്‍ന്ന പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവ നടക്കും.

25 ന് വ്യാഴാഴ്ച രാത്രി 7 മണിക്ക് ആധ്യാത്മിക പ്രഭാഷണം, രാത്രി 9 മണിക്ക് തിരുവാതിര, തുടര്‍ന്ന് നാട്യശ്രീ കലാക്ഷേത്ര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നാട്യാര്‍പ്പണം 2025 നൃത്ത സന്ധ്യ, തുടര്‍ന്ന് പ്രാദേശിക കലാവിരുന്ന്.

26 ന് വെള്ളിയാഴ്ച കൊടിയേറ്റം, രാത്രി 9 മണിക്ക് മെഗാ തിരുവാതിര, സാംസ്‌ക്കാരിക സദസ്സ്, തുടര്‍ന്ന് തിരുവാതിര കരോക്കെ ഗാനമേള. 27 ന് ശനിയാഴ്ച പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത വിസ്മയം.

28 ന് ഞായറാഴ്ച രാത്രി 8 മണിക്ക് കലാകൃതി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം. രാത്രി 9.30 ന് സുരേഷ് ചെന്താര നയിക്കുന്ന വാമൊഴി ഫോക്ക് ബാന്റ്.

29 ന് തിങ്കളാഴ്ച താലപ്പൊലി എഴുന്നള്ളത്ത്. 30 ന് രാത്രി 7 മണിക്ക് ആധ്യാത്മിക പ്രഭാഷണം, രാത്രി 12 മണിക്ക് കരിമരുന്ന് പ്രയോഗം. 31 ന് ബുധനാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332625/the-flag-will-be-hoisted-tomorrow-for-the-aarattu-festival-of-the-katiyangad-mahavishnu-temple)