---
title: "ആശാരിമുക്കില്‍ സാംസ്‌കരിക കേന്ദ്രവും പകല്‍ വീടും ആരംഭിക്കണം; ജനറല്‍ ബോഡി യോഗം"
english_title: "Cultural center and day house should be started at Asarimukku; General Body Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33265/cultural-center-and-day-house-should-be-started-at-asarimukku-general-body-meeting"
published_at: "2022-03-22T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239ac856a6f3_0000 WATERMARK.jpg"
keywords: []
---

# ആശാരിമുക്കില്‍ സാംസ്‌കരിക കേന്ദ്രവും പകല്‍ വീടും ആരംഭിക്കണം; ജനറല്‍ ബോഡി യോഗം

> **Lead Summary:** ** ആശാരിമുക്ക്: **കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആശാരിമുക്കില്‍ സാംസ്‌കാരിക കേന്ദ്രവും പകല്‍ വീടും ആരംഭിക്കണമെന്ന് ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപെട്ടു.

## Article Content

** ആശാരിമുക്ക്: **കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആശാരിമുക്കില്‍ സാംസ്‌കാരിക കേന്ദ്രവും പകല്‍ വീടും ആരംഭിക്കണമെന്ന് ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപെട്ടു.

പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. ഹബീബുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് മൊട്ടമ്മല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏ.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു.

കട്ടിപ്പാറ സാന്ത്വന ഡി അഡീഷന്‍ സെന്റര്‍ കൗണ്‍സിലര്‍ വിപിന്‍ വര്‍ഗീസ് ബോധവല്‍കരണ ക്ലാസ് എടുത്തു. വിവിധ മത്സര പരീക്ഷകളില്‍ വിജയികളായ റസിഡന്‍സ് പരിതിയിലെ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ പി. ബാബു, പി. സന്തോഷ്, ജിജിലന്‍ ടി.പി. എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.പി. ജിജിലന്‍ സെക്രട്ടറി, പി. സന്തോഷ് പ്രസിഡന്റ്, കെ.എം. വിജയന്‍, പി. ഷെര്‍ളി വൈസ്. പ്രസിഡന്റ്മാര്‍, കെ. ശ്രീലന്‍, സുജ കൂളിക്കുണ്ടില്‍ ജോ. സെക്രട്ടറിമാര്‍, സുരേഷ് മൊട്ടമ്മല്‍ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.

അംഗങ്ങളായി ഏ.കെ. മോഹനന്‍, പി. ബാബു, കെ.വി. സുരേഷ്, ടി. രവീന്ദ്രന്‍, എം.എം. അമ്മദ്, സി.കെ. അജിത്ത് കുമാര്‍, കെ.പി. ബാബു, വിജയന്‍ മാമ്പള്ളി, എ.കെ. മനോജ്, സി.എച്ച്. രാഘവന്‍, രാഘവന്‍ നായര്‍ അത്തോളി, ഷെര്‍ളി സന്തോഷ്, ഓര്‍ഡിറ്റര്‍മാരായി ഇ.കെ. സുരേഷ്, പി.എം. പ്രീത എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33265/cultural-center-and-day-house-should-be-started-at-asarimukku-general-body-meeting)