---
title: "എന്‍.പി ബാലന്‍ അനുസ്മരണം"
english_title: "N.P. Balan Memorial at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332679/np-balan-memorial-at-perambra"
published_at: "2025-12-23T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a80f1888da_xde.jpg"
keywords: []
---

# എന്‍.പി ബാലന്‍ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര :** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും കിസാന്‍ ജനത മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.പി. ബാലന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം നടത്തി.

## Article Content

**പേരാമ്പ്ര :** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും കിസാന്‍ ജനത മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്ന എന്‍.പി. ബാലന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ മനുഷ്യധ്വാനം ക്രിയാത് മകമായി ഉപയോഗപ്പെടുത്താനായി സോഷ്യലിസ്റ്റ് ആചാര്യന്‍ ഡോ: റാം മനോഹര്‍ ലോഹ്യയുടെ 'ഭൂസേന ' എന്ന ആശയത്തെ കൂടി സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ 'മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ' എന്ന പേര് മാറ്റി നരേന്ദ്ര മോദി സര്‍ക്കാര്‍ കൈകൊണ്ട നടപടി രാജ്യത്തിന്റെ ആത്മാവിനെ തന്നെ നോവിക്കുന്നതാണെന്നും കാലം മാപ്പ് തരാത്ത അപരാധമാണതെന്നും പേര് വെട്ടിമാറ്റിയതുകൊണ്ട് ഗാന്ധിജിയുടെ പ്രസക്തി ഇല്ലാതാക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. രാമനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പദവികളില്‍ അഭിരമിക്കാതെ ജീവിതാന്ത്യം വരെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ച നേതാവായിരുന്നു എന്‍.പി. ബാലനെന്ന് അദ്ദേഹം പറഞ്ഞു.

ലത്തീഫ് വെള്ളിലോട്ട്, സി.എച്ച് ബാബു, കെ.പി. രമേശന്‍, സി. കുഞ്ഞിക്കണാരന്‍ നായര്‍, വി.കെ. ഭാസ്‌കരന്‍, കെ.എം. ഗംഗാധരന്‍ കിടാവ്, കെ.എം. അബ്ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332679/np-balan-memorial-at-perambra)