---
title: "കെ. കരുണാകരന്‍ അനുസ്മരണം നടത്തി"
english_title: "K. Karunakaran commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332769/k-karunakaran-commemorated"
published_at: "2025-12-24T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b7e8eb603a_cheruvannur.JPG"
keywords: []
---

# കെ. കരുണാകരന്‍ അനുസ്മരണം നടത്തി

> **Lead Summary:** **പേരാമ്പ്ര: **മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. കരുണാകരന്‍ അനുസ്മരണം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കെ. കരുണാകരന്റെ ചായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.

## Article Content

**പേരാമ്പ്ര: **മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. കരുണാകരന്‍ അനുസ്മരണം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കെ. കരുണാകരന്റെ ചായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.

ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി അനുസ്മരണം ഉദ്ഘാടനം ചെയ്തു. അനുസ്മരണയോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി. ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ.മധു കൃഷ്ണന്‍, ബാബു തത്തക്കാടന്‍, കെ.സി.രവീന്ദ്രന്‍, ആര്‍.കെ. രജീഷ് കുമാര്‍, ലതികവിനോദ്, അഡ്വ. അപര്‍ണ്ണ, രാജീവന്‍ പാറാട്ടുപാറ, കെ.പി. മായന്‍കുട്ടി, ചന്ദ്രന്‍ പടിഞ്ഞാറക്കര, സുധി, കെ.പി. വല്‍സന്‍ നായര്‍, വി.സി. പ്രദീപ്, സി.നാരായണന്‍ രാധ അരീക്കരപ്പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332769/k-karunakaran-commemorated)