---
title: "മലയോര ഗ്രാമങ്ങളില്‍ ക്രിസ്മസ് വരവറിയിച്ച് ആഘോഷമായ കരോള്‍"
english_title: "Christmas carols celebrate in hill villages"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332783/christmas-carols-celebrate-in-hill-villages"
published_at: "2025-12-24T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b843112421_cheruvannur.JPG"
keywords: []
---

# മലയോര ഗ്രാമങ്ങളില്‍ ക്രിസ്മസ് വരവറിയിച്ച് ആഘോഷമായ കരോള്‍

> **Lead Summary:** **പേരാമ്പ്ര : **ചക്കിട്ടപാറ ടൗണില്‍ സെന്റ് ആന്റണീസ് ദേവാലയ ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസിന്റെ വരവറിയിച്ച് വിളംബര കരോള്‍ റാലി നടത്തി. ക്രിസ്മസ് ആഘോഷ വിളമ്പരവുമായി മലയോര മേഖലയിലെ വിവിധ ക്രൈസ്ത ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ഭക്തി നിര്‍ഭരമായ കരോള്‍ നടത്തി.

## Article Content

**പേരാമ്പ്ര : **ചക്കിട്ടപാറ ടൗണില്‍ സെന്റ് ആന്റണീസ് ദേവാലയ ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസിന്റെ വരവറിയിച്ച് വിളംബര കരോള്‍ റാലി നടത്തി. ക്രിസ്മസ് ആഘോഷ വിളമ്പരവുമായി മലയോര മേഖലയിലെ വിവിധ ക്രൈസ്ത ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ഭക്തി നിര്‍ഭരമായ കരോള്‍ നടത്തി.

ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ ടൗണില്‍ ഡിജെ അകമ്പടിയോടെ നടന്ന വര്‍ണ ശബളമായ ഡിജെ വിളമ്പര റാലിക്ക് വികാരി ഫാ. പ്രിയേഷ് തേവടിയില്‍, അസി. വികാരി ഫാ.ജെറിന്‍ പൊന്മലക്കുന്നേല്‍, പ്രധാന അധ്യാപകന്‍ ഷിബു എടാട്ട്, പാരീഷ് സെക്രട്ടറി സാബു പുളിക്കീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെമ്പനോട, കൂരാച്ചുണ്ട് പള്ളികളുടെ നേതൃത്വത്തിലും കരോള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332783/christmas-carols-celebrate-in-hill-villages)