---
title: "വടകരയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം വലയില്‍ കുടുങ്ങി"
english_title: "The body of a youth who went missing while picking kallummakkai in Vadakara was found caught in a net"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332820/the-body-of-a-youth-who-went-missing-while-picking-kallummakkai-in-vadakara-was-found-caught-in-a-net"
published_at: "2025-12-24T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b9dac7e345_cheruvannur.JPG"
keywords: []
---

# വടകരയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം വലയില്‍ കുടുങ്ങി

> **Lead Summary:** **വടകര: **വടകരയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വടകര താഴെ അങ്ങാടി ആവിക്കല്‍ ബീച്ചില്‍ കല്ലുമ്മക്കായ പറിക്കുന്നതിനായി കടലിലിറങ്ങിയ ഉപ്പാലക്കല്‍ കൂട്ടില്‍ വിതുല്‍ പ്രസാദിനെ യാണ് കാണാതായത്.

## Article Content

**വടകര: **വടകരയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വടകര താഴെ അങ്ങാടി ആവിക്കല്‍ ബീച്ചില്‍ കല്ലുമ്മക്കായ പറിക്കുന്നതിനായി കടലിലിറങ്ങിയ ഉപ്പാലക്കല്‍ കൂട്ടില്‍ വിതുല്‍ പ്രസാദിനെ യാണ് കാണാതായത്.

കല്ലുമ്മക്കായ പറിച്ച് നീന്തിവരുന്നതിനിടയില്‍ തിരമാലയില്‍പ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് എത്തിയ വടകര ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ കാര്‍ഡും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ രാത്രി പത്തുമണിയോടെയാണ് മൃതദേഹം കിട്ടിയത്.

വള്ളക്കാര്‍ എറിഞ്ഞ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. പരേതനായ പ്രസാദിന്റെയും ഷീലയുടെയും മകനാണ്. സഹോദരങ്ങള്‍ അതുല്‍, ആതിര

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332820/the-body-of-a-youth-who-went-missing-while-picking-kallummakkai-in-vadakara-was-found-caught-in-a-net)