---
title: "ദേശീയ കര്‍ഷകദിനം ആചരിച്ചു"
english_title: "National Farmers' Day celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332868/national-farmers-day-celebrated"
published_at: "2025-12-24T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bbbe8e7405_cheruvannur.JPG"
keywords: []
---

# ദേശീയ കര്‍ഷകദിനം ആചരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ദേശീയ കര്‍ഷക ദിനാചരണം ആചരിച്ചു. കീഴരിയൂര്‍ കടവ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം ലത കെ പൊറ്റയില്‍ നിര്‍വ്വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ദേശീയ കര്‍ഷക ദിനാചരണം ആചരിച്ചു. കീഴരിയൂര്‍ കടവ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം ലത കെ പൊറ്റയില്‍ നിര്‍വ്വഹിച്ചു.

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും, വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കാര്‍ഷിക മേഖലയിലേക്ക് കൊണ്ട് വരാന്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും അവര്‍ പറഞ്ഞു. നടുവത്തൂര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ മനത്താനത്ത് അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്തംഗം കെ.എം വേലായുധന്‍, ഗ്രാമ പഞ്ചായത്തംഗം രജിത കടവത്ത് വളപ്പില്‍, കീഴരിയൂര്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു ,ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലംകണ്ടി വിജയന്‍, സംസ്ഥാന സമിതി അംഗം മുജീബ് കോമത്ത്, ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സമിതി അംഗങ്ങളായ കെ.കെ ദാസന്‍, വി.സി പരേയി, വത്സല മങ്കട, ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മഹിളാ വിഭാഗം ഭാരവാഹികളായ ഉഷ സി നമ്പ്യാര്‍, ഷിജി വിനയചന്ദ്രന്‍, ബിന്ദു പോള്‍, മോളി, എം.എം ഷംസുദ്ധീന്‍, ടി.രജീഷ്, പി.എം സാബു തുടങ്ങിയവര്‍ സംസാരിച്ചു.

പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പച്ചക്കറി വിത്തിന്റെ കിറ്റ് വിതരണം ചെയ്തു. കെ സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332868/national-farmers-day-celebrated)