---
title: "ഭിന്നശേഷി സൗഹൃദ മാക്കാന്‍ ഒരു കോടി രൂപ അനുവദിക്കും; എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ "
english_title: "An amount of `1 crore will be allotted for making disability friendly; MLA TP Ramakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33296/an-amount-of-1-crore-will-be-allotted-for-making-disability-friendly-mla-tp-ramakrishnan"
published_at: "2022-03-22T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239d69f0671b_0000 WATERMARK.jpg"
keywords: []
---

# ഭിന്നശേഷി സൗഹൃദ മാക്കാന്‍ ഒരു കോടി രൂപ അനുവദിക്കും; എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ 

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഭിന്നശേഷി സൗഹൃദ മാക്കാന്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍. ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാലയം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഭിന്നശേഷി സൗഹൃദ മാക്കാന്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍. ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാലയം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

സ്‌കൂള്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വിഎച്ച്എസ്‌സി കെട്ടിട നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കിറ്റ്‌ക്കോ അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ ഗ്രൗണ്ടിന് സുരക്ഷ ഭിത്തി നിര്‍മ്മിക്കുന്നതിന് മുപ്പത് ലക്ഷം രൂപ അനുവദിച്ചു.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ലാബിലേക്ക് മുപ്പത് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ സമഗ്ര കായിക വികസനത്തിനായുള്ള പദ്ധതി 'സ്മാര്‍ട്ട്' പരിസ്ഥിതി സൗഹൃദ കാമ്പസ് പദ്ധതി 'ഇല' എന്നിവ എംഎല്‍എ യ്ക്ക് സമര്‍പ്പിച്ചു. യോഗത്തില്‍ യുഎല്‍സിസിഎസ് എഞ്ചിനീയര്‍മാര്‍, കിറ്റ്‌ക്കോ സാങ്കേതിക വിദഗ്ധര്‍, സ്‌കൂള്‍ പിടിഎ, എസ്എംസി അംഗങ്ങള്‍, പ്രധാന അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

അവലോകന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. വഹി, ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത്, പിടിഎ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ്, പ്രധാനധ്യാപകന്‍ വി.കെ. സന്തോഷ്, വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ ടി.കെ. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സെഡ്. എ. അന്‍വര്‍ ഷമീം സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ. സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33296/an-amount-of-1-crore-will-be-allotted-for-making-disability-friendly-mla-tp-ramakrishnan)