---
title: "അവിടനല്ലൂര്‍  അമ്പലവേട്ടൂണ്ട ക്ഷേത്രോത്സവം സമാപിച്ചു "
english_title: "avidanallur  Ambalavettu temple festival ended"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33301/avidanallur-ambalavettu-temple-festival-ended"
published_at: "2022-03-22T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239d96dca0ee_vvvv - Copy (3) - Copy.JPG"
keywords: []
---

# അവിടനല്ലൂര്‍  അമ്പലവേട്ടൂണ്ട ക്ഷേത്രോത്സവം സമാപിച്ചു 

> **Lead Summary:** **കൂട്ടാലിട**: ഒരാഴ്ച്ച നീണ്ടു നിന്ന അവിടനല്ലൂര്‍ അമ്പല വേട്ടൂണ്ട ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി വേണാടില്ലത്ത് ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി കളത്തില്ലത്ത് നാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു.

## Article Content

**കൂട്ടാലിട**: ഒരാഴ്ച്ച നീണ്ടു നിന്ന അവിടനല്ലൂര്‍ അമ്പല വേട്ടൂണ്ട ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി വേണാടില്ലത്ത് ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി കളത്തില്ലത്ത് നാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു.

കാഴ്ച്ച ദ്രവ്യ സമര്‍പണ ഘോഷയാത്രയോടെയാണ് ഉത്സവം ആരംഭിച്ചത്. സംഗീത നിശ, നൃത്തസന്ധ്യ, ഫോക്ക് ഈവ്, മ്യൂസിക്കല്‍ നൈറ്റ് മെഗാ ഷോ, പ്രസാദ് ഊട്ട്, താലപ്പൊലി എഴുന്നള്ളത്ത്, ഇരട്ട തായമ്പക, ഡൈനാമിക് ഡിസ്‌പ്ലേ എന്നിവ നടന്നു.

ഉത്സവത്തിന് കമ്മിറ്റി ഭാരവാഹികളായ ബിബിന്‍ പ്രസാദ് കാപ്പുമ്മല്‍, സി.എം. ബാബു രാമകൃഷ്ണന്‍ കല്പകശ്ശേരി, മുരളി വടക്കോത്ത്, ഗിരീഷ് പറാഞ്ചേരി, വി.കെ. ജോബിഷ്, ടി.കെ. ചന്ദ്രന്‍, ബിനീഷ് ചാമക്കാല, ടി.പി. ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ മലയില്‍, വിഷ്ണു തൈക്കണ്ടി, നിഷാ മുകുന്ദന്‍, ശ്രീജാ മനോജ്, സുമിത്ര സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33301/avidanallur-ambalavettu-temple-festival-ended)