---
title: "രാമല്ലൂര്‍ ഗവ: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രോത്സവം, ചിത്രം വരയല്‍ പരിശീലനം സംഘടിപ്പിച്ചു "
english_title: "Ramalloor Govt: LP organized a film festival and drawing training for school students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33304/ramalloor-govt-lp-organized-a-film-festival-and-drawing-training-for-school-students"
published_at: "2022-03-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239da53c4b31_0000 WATERMARK.jpg"
keywords: []
---

# രാമല്ലൂര്‍ ഗവ: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രോത്സവം, ചിത്രം വരയല്‍ പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** രാമല്ലൂര്‍ ഗവ: എല്‍.പി വിദ്യാര്‍ത്ഥികള്‍ക്ക് കലാമുദ്ര പേരാമ്പ്രയുടെ സഹകരണത്തോടെ ചിത്രോത്സവം, ചിത്രം വരയല്‍ പരിശീലനം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ. ബഷീറിന്റെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അമ്മമാര്‍ക്ക് 'യുദ്ധവിരുദ്ധ ചിത്രക്കൂട്ട് ,എന്ന പരിപാടിയും നടത്തി.

## Article Content

** പേരാമ്പ്ര:** രാമല്ലൂര്‍ ഗവ: എല്‍.പി വിദ്യാര്‍ത്ഥികള്‍ക്ക് കലാമുദ്ര പേരാമ്പ്രയുടെ സഹകരണത്തോടെ ചിത്രോത്സവം, ചിത്രം വരയല്‍ പരിശീലനം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ. ബഷീറിന്റെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അമ്മമാര്‍ക്ക് 'യുദ്ധവിരുദ്ധ ചിത്രക്കൂട്ട് ,എന്ന പരിപാടിയും നടത്തി.

ചിത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകന്‍ കെ. ബഷീര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശശി ഗംഗോത്രി അദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ് പേരാമ്പ്ര, കുമാരന്‍, മാണിക്കോത്ത് കുഞ്ഞമ്മദ്, ആര്‍.ബി. പേരാമ്പ്ര, പത്മനാഭന്‍ കാരയാട്, ബഷീര്‍ ചിത്രകൂടം, സി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. അനുശ്രീ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.കെ. പുഷ്പ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33304/ramalloor-govt-lp-organized-a-film-festival-and-drawing-training-for-school-students)