---
title: "ഉള്ള്യേരി ചെറുവത്ത് സി.എം മമ്മത് കോയ അന്തരിച്ചു"
english_title: "Ullyeri Cheruvath CM Mammat Koya passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333066/ullyeri-cheruvath-cm-mammat-koya-passed-away"
published_at: "2025-12-25T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d4234b055c_dfr.JPG"
keywords: []
---

# ഉള്ള്യേരി ചെറുവത്ത് സി.എം മമ്മത് കോയ അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി: **നാറാത്ത് ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കെട്ടിപടുക്കുന്നതില്‍ മുന്നില്‍ നിന്ന മുസ്ലിംലീഗ് നേതാവ് സി.എം കോയ അന്തരിച്ചു. കുറച്ചു നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

## Article Content

**ഉള്ള്യേരി: **നാറാത്ത് ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കെട്ടിപടുക്കുന്നതില്‍ മുന്നില്‍ നിന്ന മുസ്ലിംലീഗ് നേതാവ് സി.എം കോയ അന്തരിച്ചു. കുറച്ചു നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

ഉള്ള്യേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, നാറാത്ത് ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്, ത്വാഇഫ് കെഎംസിസി ഭാരവാഹി, ശിഹാബ് തങ്ങള്‍ ചാരിറ്റി ഭാരവാഹി, നാറാത്ത് മഹല്ല് കമ്മിറ്റി ഭാരവാഹി തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്വാര്‍ത്ഥ സേവകനായിരുന്നു സി എം എന്ന രണ്ടക്ഷരത്തിലറിയപ്പെട്ടിരുന്ന ചെറുവത്ത് മമ്മത് കോയ.

മക്കള്‍ മൈമൂന (നാറാത്ത് ശാഖാ വനിതാ ലീഗ് വൈസ് പ്രസിഡന്റ്), മുംന്താസ്. മരുമക്കള്‍ തിരുത്തോത്ത് മമ്മത് കോയ (കുവൈറ്റ്), ജലീക്ക് നടുവണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333066/ullyeri-cheruvath-cm-mammat-koya-passed-away)