---
title: "മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം പേരാമ്പ്ര സ്വദേശിനിക്ക്"
english_title: "Perambra native wins first place in Miss India competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333073/perambra-native-wins-first-place-in-miss-india-competition"
published_at: "2025-12-25T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം പേരാമ്പ്ര സ്വദേശിനിക്ക്

> **Lead Summary:** **പേരാമ്പ്ര:** തൃശൂരില്‍ വച്ച് നടന്ന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര സ്വദേശിനി അനുശ്രീ. ജിന്റോ ബോഡി ക്രാഫ്റ്റ് സംഘടിപ്പിച്ച മിസ്സ് ഇന്ത്യ മത്സരത്തില്‍ മിസ്സിസ് വിഭാഗത്തിലാണ് അനുശ്രീ വിജയിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര:** തൃശൂരില്‍ വച്ച് നടന്ന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര സ്വദേശിനി അനുശ്രീ. ജിന്റോ ബോഡി ക്രാഫ്റ്റ് സംഘടിപ്പിച്ച മിസ്സ് ഇന്ത്യ മത്സരത്തില്‍ മിസ്സിസ് വിഭാഗത്തിലാണ് അനുശ്രീ വിജയിച്ചിരിക്കുന്നത്.

പേരാമ്പ്ര നൊച്ചാട് രാമല്ലൂര്‍ സ്വദേശിനിയായ എടതൂറ വീട്ടില്‍ അനുശ്രീ മുന്‍പും മോഡലിങ് രംഗത്ത് വിജയങ്ങള്‍ നേടിയിട്ടുണ്ട്. കേരള ബ്യൂട്ടി ഐക്കണ്‍ 2024 ടൈറ്റില്‍ വിന്നര്‍കൂടിയാണ്. പേരാമ്പ്രയിലെ ഗ്ലിറ്റര്‍ ബ്യൂട്ടി എന്ന പ്രശസ്ത ബ്യൂട്ടിപാര്‍ലര്‍ ഉടമ കൂടി ആണ് അനുശ്രീ. ഭര്‍ത്താവ് രഞ്ജിത്ത് (മിലിറ്ററി). രണ്ട് മക്കള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333073/perambra-native-wins-first-place-in-miss-india-competition)