---
title: "ക്യാമ്പസുകള്‍ സര്‍ഗാത്മകമാകണം; മുനീര്‍ എരവത്ത് "
english_title: "Campuses should be creative; Muneer Eravath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333089/campuses-should-be-creative-muneer-eravath"
published_at: "2025-12-25T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d748f6ee7f_muneer.jpg"
keywords: []
---

# ക്യാമ്പസുകള്‍ സര്‍ഗാത്മകമാകണം; മുനീര്‍ എരവത്ത് 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫി കോളെജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ കോളെജ് യൂണിയന്‍ 'സാഗ്‌നേയ' ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ സലഫി കോളെജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ കോളെജ് യൂണിയന്‍ 'സാഗ്‌നേയ' ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

ക്യാമ്പസുകള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ ഇടമായി മാറണമെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കാന്‍ ക്യാമ്പസുകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ ഇ ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ഫൈന്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘടനം എഴുത്തുകാരനും കവിയുമായ സോമന്‍ കടലൂര്‍ നിര്‍വ്വഹിച്ചു. കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അര്‍ജുന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ജെന്‍സി തോമസ്, യൂണിയന്‍ ഭാരവാഹികളായ എ.കെ ഫഹദ്, സി.പി മിസ്ഹബ്, പി ദ്യോദിസ്, കെ അഞ്ജന, പി.ജെ ക്ഷിതിഞ്ജയ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333089/campuses-should-be-creative-muneer-eravath)