---
title: "ക്രസന്റ് പാലിയേറ്റീവ് കെയറിന്റെ മുഴുവന്‍ ദിന ഗൃഹപരിചരണ പ്രഖ്യാപനം "
english_title: "Crescent Palliative Care's full-day home care announcement at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333154/crescent-palliative-cares-full-day-home-care-announcement-at-muyippoth"
published_at: "2025-12-26T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e2c947c3f6_dsf.JPG"
keywords: []
---

# ക്രസന്റ് പാലിയേറ്റീവ് കെയറിന്റെ മുഴുവന്‍ ദിന ഗൃഹപരിചരണ പ്രഖ്യാപനം 

> **Lead Summary:** **മുയിപ്പോത്ത് : **16 വര്‍ഷമായി മുയിപ്പോത്ത് പ്രവര്‍ത്തിച്ചു വരുന്ന ക്രസന്റ് പാലിയേറ്റീവ് കെയറിന്റെ മുഴുവന്‍ ദിന ഗൃഹപരിചരണ പ്രഖ്യാപനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് പ്രഖ്യാപനം നടത്തി.

## Article Content

**മുയിപ്പോത്ത് : **16 വര്‍ഷമായി മുയിപ്പോത്ത് പ്രവര്‍ത്തിച്ചു വരുന്ന ക്രസന്റ് പാലിയേറ്റീവ് കെയറിന്റെ മുഴുവന്‍ ദിന ഗൃഹപരിചരണ പ്രഖ്യാപനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് പ്രഖ്യാപനം നടത്തി.

സാമൂഹ്യ പ്രതിബദ്ധതയും, അര്‍പ്പണ മനോഭാവവുമുള്ള ഒരു പറ്റം മനുഷ്യസ്‌നേഹികളുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലിയേറ്റീവ് ഹോം കെയറുകളെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോയേക്കാവുന്ന കിടപ്പു രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ സ്വന്തം ജിവിതത്തിലേക്ക് പകര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടനുബന്ധിച്ചു നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഖജാന്‍ജി കെ.പി. കുഞ്ഞബ്ദുള്ള വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ആലക്കാട്ട് മീത്തല്‍ കണ്ണന്‍ സ്മരണയായി ക്രസന്റിനുള്ള വീല്‍ ചെയര്‍ ബന്ധുക്കളില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ് എറ്റുവാങ്ങി. ഷരീഫ് മാമ്പയിലില്‍ നിന്ന് ക്രസന്റിനുള്ള ധനസഹായം ഗ്രാമ പഞ്ചായത്ത് അംഗം നളിനി നല്ലൂര്‍ ഏറ്റുവാങ്ങി. മേപ്പയ്യൂര്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കിപ് പ്രതിനിധി ഇസ്മായില്‍ മൂസ തുടങ്ങിയവര്‍ സംസാരിച്ചു. ക്രസന്റ് കോ-ഓര്‍ഡിനേറ്റര്‍ പി. രാധാകൃഷ്ണന്‍ സ്വാഗതവും, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ കുന്നത്ത് അനിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333154/crescent-palliative-cares-full-day-home-care-announcement-at-muyippoth)