---
title: "നടുവണ്ണൂരിനെ നയിക്കാന്‍ ഇനി ഷൈജ മുരളി"
english_title: "Shyja Murali to lead Naduvannoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333213/shyja-murali-to-lead-naduvannoor"
published_at: "2025-12-26T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e6608047e6_subith.JPG"
keywords: []
---

# നടുവണ്ണൂരിനെ നയിക്കാന്‍ ഇനി ഷൈജ മുരളി

> **Lead Summary:** **പേരാമ്പ്ര : **20 വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്ത നടുവണ്ണൂരില്‍ മേഹിള കോണ്‍ഗ്രസ് നേതാവ് ഷൈജ മുരളി പ്രസിഡന്റാവും.

## Article Content

**പേരാമ്പ്ര : **20 വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്ത നടുവണ്ണൂരില്‍ മേഹിള കോണ്‍ഗ്രസ് നേതാവ് ഷൈജ മുരളി പ്രസിഡന്റാവും.

വിദ്യാര്‍ത്ഥി യുവജന പ്രക്ഷോപങ്ങളിലൂടെ കടന്ന വന്ന ഷൈജ മുരളി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ് യു പ്രതിനിധിയായി, ക്ലാസ് ലീഡറായി തുടങ്ങിയ നേതൃപാടവമാണ് ഇവരെ ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.

സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സമാന്തര കലാലയപഠന കാലത്ത് കെഎസ് യു നടത്തുന്ന സമരങ്ങളിലെ മുനനിര പോരാളിയായിരുന്നു. വിവാഹ ശേഷം നടുവണ്ണൂരിലെത്തിയ ഷൈജ ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായിരുന്ന മുരളീധരനൊപ്പം പൊതു രംഗത്തെ നിറസാന്നിധ്യമായി.

ജനശ്രീ യൂണിറ്റ് ട്രഷറര്‍, വാര്‍ഡ് സെക്രട്ടറി, നടുവണ്ണൂര്‍ മണ്ഡലം ട്രഷറര്‍, മണ്ഡലം ചെയര്‍പേഴ്സണ്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ഷൈജ നിലവില്‍ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് ട്രഷററാണ്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ജവഹര്‍ ബാലമഞ്ച് ബ്ലോക്ക് ചീഫ് കോ.ഓഡിനേറ്റര്‍, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം, രാജീവ് ഗാന്ധി എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പേരാമ്പ്ര ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് ഡയറക്ടര്‍ എന്നീങ്ങനെ വിവിധ മേഖലകളിലായി നടത്തിയ സേവന പരിചയ സമ്പന്നത കൈമുതലായുള്ള ഷൈജയെ കോണ്‍ഗ്രസും യുഡിഎഫും ഏകകണ്ഠമായി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലും സജീവമായ ഷൈജ മുരളി നിലവില്‍ എഡിഎസ് അംഗവുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333213/shyja-murali-to-lead-naduvannoor)