---
title: " മലയോര മേഖലയായ ചക്കിട്ടപ്പാറയുടെ ഭരണം ഇനി മോളി ആയിത്തമറ്റത്തിന്റെ കൈകളില്‍"
english_title: "The governance of the hilly region of Chakkitappa is now in the hands of Molly Aithamattam."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333229/the-governance-of-the-hilly-region-of-chakkitappa-is-now-in-the-hands-of-molly-aithamattam"
published_at: "2025-12-26T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e796d0310f_moli.JPG"
keywords: []
---

#  മലയോര മേഖലയായ ചക്കിട്ടപ്പാറയുടെ ഭരണം ഇനി മോളി ആയിത്തമറ്റത്തിന്റെ കൈകളില്‍

> **Lead Summary:** **പേരാമ്പ്ര: **നീണ്ട പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് തിരിച്ച് പിടിച്ച ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫ് നിയോഗിച്ചത് കര്‍ഷകയും സംരംഭകയുമായ മോളി തോമസ് ആയിത്തമറ്റത്തിനെ. പൂഴിത്തോടെ മികച്ച കര്‍ഷകയായ മോളി തോമസ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്.

## Article Content

**പേരാമ്പ്ര: **നീണ്ട പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് തിരിച്ച് പിടിച്ച ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫ് നിയോഗിച്ചത് കര്‍ഷകയും സംരംഭകയുമായ മോളി തോമസ് ആയിത്തമറ്റത്തിനെ. പൂഴിത്തോടെ മികച്ച കര്‍ഷകയായ മോളി തോമസ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി കൊക്കൊയില്‍ നിന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിജയം കൈവരിച്ച മികച്ച സംരംഭകയെയാണ് പഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏല്‍പ്പിച്ചിരിക്കുന്നത്.

മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകയല്ലങ്കിലും കുടുംബശ്രീ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകയാണ് മോളി തോമസ്. കര്‍ഷകനായ ഭര്‍ത്താവും വിദേശത്ത് എഞ്ചിനിയറായ മകനും ഡോക്ടറായ മറ്റൊരുമകനുമടങ്ങുന്നതാണ് കുടുംബം.

തന്റെ സംരംഭത്തെ മികച്ച രീതിയില്‍ നടത്തി കൊണ്ടുപോകുന്നതില്‍ തെളിയിച്ച നേതൃപാടവം ഗ്രാമ പഞ്ചായത്തിനെ നയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചക്കിട്ടപ്പാറയിലെ കോണ്‍ംഗസിനെറയും യുഡഎഫിന്റെയും നേതൃത്വം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333229/the-governance-of-the-hilly-region-of-chakkitappa-is-now-in-the-hands-of-molly-aithamattam)