---
title: "നാളെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പുതിയ സാരഥികളെ തെരഞ്ഞെടുക്കും"
english_title: "New Sarathis will be elected in Gram Panchayats and Block Panchayats tomorrow at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333260/new-sarathis-will-be-elected-in-gram-panchayats-and-block-panchayats-tomorrow-at-perambra"
published_at: "2025-12-26T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ecd02d715c_block.JPG"
keywords: []
---

# നാളെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പുതിയ സാരഥികളെ തെരഞ്ഞെടുക്കും

> **Lead Summary:** **പേരാമ്പ്ര : **നാളെ ഡിസംബര്‍ 27 കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പുതിയ സാരഥികളെ തെരഞ്ഞെടുക്കുന്ന ദിവസം. ഒട്ടു മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും പ്രസിഡന്റുമാരെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മലയോര മേഖലയുടെ സിരാക്രേന്ദമായ പേരാമ്പ്ര ആസ്ഥാനമായുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ നെഞ്ചിപ്പോടെയാണ് നാളെയെ കാത്തിരിക്കുന്നത്.

## Article Content

**പേരാമ്പ്ര : **നാളെ ഡിസംബര്‍ 27 കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പുതിയ സാരഥികളെ തെരഞ്ഞെടുക്കുന്ന ദിവസം. ഒട്ടു മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും പ്രസിഡന്റുമാരെ ഇതിനകം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മലയോര മേഖലയുടെ സിരാക്രേന്ദമായ പേരാമ്പ്ര ആസ്ഥാനമായുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ നെഞ്ചിപ്പോടെയാണ് നാളെയെ കാത്തിരിക്കുന്നത്.

ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് മാത്രമല്ല ഇരുമുന്നണിക്കും തുല്യ അംഗങ്ങളാണ് ഇവിടെ ജയിച്ചു വന്നത്. ആകെയുള്ള 14 ഡിവിഷനുകളില്‍ നിന്ന് 7 ഡിവിഷനുകളില്‍ വീതം വിജയിച്ചിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച ആദ്യതവണ മാത്രമാണ് ഇവിടെ ഇതിന് മുമ്പ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. തുടര്‍ന്നിങ്ങോട്ട് ഇടതുമുന്നണിയുടെ പ്രസിഡന്റുമാരാണ് ഇവിടെ ഭരണം കയ്യാളിയിരുന്നത്. ഇത്തവണ അപ്രതീക്ഷിതമായാണ് ഐക്യമുന്നണിയുടെ മുന്നേറ്റം ഉണ്ടായിട്ടുള്ളത്. യുഡിഎഫ് നേതാക്കള്‍ പോലും അമ്പരന്ന വിജയതത്ിലൂടെയാണ് സീറ്റുകള്‍ തുല്യമാെയത്തിയത്.

നാളെ നടക്കുന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് നില തുല്യമായാല്‍ നറുക്കെടുപ്പിലൂടെയാവും ഇവിടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക. ഇതുമൂലം പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ മുന്നണിയില്‍ നിന്നുള്ളവര്‍ തന്നെയവണമെന്നില്ല. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികളും പുതുതായി തെരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333260/new-sarathis-will-be-elected-in-gram-panchayats-and-block-panchayats-tomorrow-at-perambra)