---
title: "നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു"
english_title: "Shyja Murali was elected as the president of Naduvannur Grama Panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333312/shyja-murali-was-elected-as-the-president-of-naduvannur-grama-panchayat"
published_at: "2025-12-27T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f75589257c_subith.JPG"
keywords: []
---

# നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു

> **Lead Summary:** **നടുവണ്ണൂര്‍: **ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു. സിപിഎമ്മിലെ ബിന്ദു മാടച്ചേരിയെ ഏഴിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് പരാജയപെടുത്തിയാണ് ഷൈജ മുരളിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.

## Article Content

**നടുവണ്ണൂര്‍: **ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷൈജ മുരളിയെ തെരെഞ്ഞെടുത്തു. സിപിഎമ്മിലെ ബിന്ദു മാടച്ചേരിയെ ഏഴിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് പരാജയപെടുത്തിയാണ് ഷൈജ മുരളിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ തവണ ആകെ ഉണ്ടായിരുന്ന പതിനാറു സീറ്റുകളില്‍ പത്ത് സീറ്റുകള്‍ നേടി അധികാരത്തിലുണ്ടായിരുന്ന ഇടതുജനാധിപത്യമുന്നണിയെ പരാജയപ്പെടുത്തിയാണ് ഷൈജയുടെ നേതൃത്വത്തില്‍ ഐക്യജനാതിപത്യമുന്നണി അധികാരത്തില്‍ എത്തിയത്.

20 വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്താണ് നടുവണ്ണൂരില്‍ മഹിള കോണ്‍ഗ്രസ് നേതാവ് ഷൈജ മുരളി പ്രസിഡണ്ടായത്.വിദ്യാര്‍ത്ഥി യുവജന പ്രക്ഷോപങ്ങളിലൂടെ കടന്ന വന്ന ഷൈജ മുരളി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ് യു പ്രതിനിധിയായി, ക്ലാസ് ലീഡറായി തുടങ്ങിയ നേതൃപാടവമാണ് ഇവരെ ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.

ജനശ്രീ യൂണിറ്റ് ട്രഷറര്‍, വാര്‍ഡ് സെക്രട്ടറി, നടുവണ്ണൂര്‍ മണ്ഡലം ട്രഷറര്‍, മണ്ഡലം ചെയര്‍പേഴ്സണ്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ഷൈജ നിലവില്‍ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് ട്രഷററാണ്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ജവഹര്‍ ബാലമഞ്ച് ബ്ലോക്ക് ചീഫ് കോ.ഓഡിനേറ്റര്‍, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം, രാജീവ് ഗാന്ധി എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എന്നീ ങ്ങനെ വിവിധ മേഖലകളിലായി നടത്തിയ സേവന പരിചയ സമ്പന്നത കൈമുതലായുള്ള ഷൈജയെ കോണ്‍ഗ്രസും യുഡിഎഫും ഏകകണ്ഠമായി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333312/shyja-murali-was-elected-as-the-president-of-naduvannur-grama-panchayat)