---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവി യുഡിഎഫിന്; മിനി വട്ടക്കണ്ടി പ്രസിഡന്റ്"
english_title: "Mini Vattakkandi elected as Perambra Block Panchayat President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333328/mini-vattakkandi-elected-as-perambra-block-panchayat-president"
published_at: "2025-12-27T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f84a668bab_moli.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവി യുഡിഎഫിന്; മിനി വട്ടക്കണ്ടി പ്രസിഡന്റ്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ ലഭിക്കുകയായിരുന്നു. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിലെ മിനി വട്ടക്കണ്ടിയും എല്‍ഡിഎഫിന് വേണ്ടി അഡ്വ. ആദിത്യ സുകുമാരനുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

ആകെയുള്ള 14 ഡിവിഷനുകളില്‍ ഇരുമുന്നണികളും 7 ഡിവിഷനുകളില്‍ വീതം വിജയിച്ച് ഇവിടെ കക്ഷി നില തുല്യമായിരുന്നു. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 7 വോട്ടുകള്‍ വീതം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പക്രിയ നറുക്കെടുപ്പിലേക്ക് നീങ്ങി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ യുഡിഎഫിലെ മിനി വട്ടക്കണ്ടിയെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ പി. അജയനാണ് തൈരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം വഹിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന്റെ അടച്ചിട്ട മീറ്റിംഗ് ഹാളിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നടന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആര്‍ക്കാണ് ലഭിക്കുക എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. 25 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരിച്ചുകിട്ടുന്നത്.

തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം ലഭിച്ചതിന്റെ ആഹ്‌ളാദത്തില്‍ പ്രവര്‍ത്തകര്‍ മിനി വട്ടക്കണ്ടിയെയും മറ്റ് അംഗങ്ങളെയും കൂട്ടി പേരാമ്പ്ര പട്ടണത്തില്‍ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333328/mini-vattakkandi-elected-as-perambra-block-panchayat-president)