---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷിജി കൊട്ടാരക്കല്‍ സത്യപ്രതിജ്ഞ ചെയ്തു"
english_title: "Shiji Kottarakkal sworn in as Nochad Grama Panchayat President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333338/shiji-kottarakkal-sworn-in-as-nochad-grama-panchayat-president"
published_at: "2025-12-27T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f8ca912280_moli.JPG"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷിജി കൊട്ടാരക്കല്‍ സത്യപ്രതിജ്ഞ ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഐഎം ഷിജി കൊട്ടാരക്കലിനെ തെരെഞ്ഞെടുത്തു. പ്രസിഡണ്‍റ് സ്ഥാനം പട്ടികജാതി സംവരണമായ ഇവിടെ യുഡിഎഫില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആരും തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഷിജിയെ ഏകകണ്ഠമായി പ്രസിഡണ്ടായി പ്രഖ്യാപിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഐഎം ഷിജി കൊട്ടാരക്കലിനെ തെരെഞ്ഞെടുത്തു. പ്രസിഡണ്‍റ് സ്ഥാനം പട്ടികജാതി സംവരണമായ ഇവിടെ യുഡിഎഫില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആരും തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഷിജിയെ ഏകകണ്ഠമായി പ്രസിഡണ്ടായി പ്രഖ്യാപിക്കുകയായിരുന്നു.

തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷിജി കൊട്ടാരക്കല്‍  റിട്ടേണിംഗ് ഓഫീസര്‍ കെ.വി നിഷ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.   എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ നൊച്ചാട് ഇത്തവണ യുഡിഎഫ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ആറു സീറ്റുകള്‍ നേടാനെ യുഡിഎഫിനായുള്ളു.

പന്ത്രണ്ട് വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഫ് തങ്ങളുടെ മേല്‍കോയ്മ നിലനിര്‍ത്തി. യുഡിഎഫിന് കഴിഞ്ഞ തവണ ഒരുസീറ്റാണ് ഉണ്ടായിരുന്നത്. ഷിജി കൊട്ടാരക്കല്‍ ഇത് മൂന്നാം തവണയാണ് ഗ്രാമ പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെടുന്നത്.

2015 ലും 2020 ലും വെള്ളിയൂരില്‍ നിന്നും ജനവിധി തേടിയ ഷിജി കൊട്ടാരക്കല്‍ ഇത്തവണ വാര്‍ഡ് 7 കൈതക്കലില്‍ നിന്നുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്. അനുഭവസമ്പത്തും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച ഷിജി 2020-25 കാലയളവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സനായും ഭരണ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത് ഭരണത്തിലെ അനുഭവ സമ്പത്തും ജന സ്വീകാര്യതയുമാണ് ഷിജി കൊട്ടാരക്കലിനെ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കാന്‍ മുന്നണിയെ പ്രേരിപ്പിച്ചത്. ഡിവൈഎഫ്ഐ നൊച്ചാട് മേഖല ഭാരവാഹിയായും പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ സിപിഐ (എം) വെള്ളിയൂര്‍ നോര്‍ത്ത് ബ്രാഞ്ച് അഗമാണ്. മഹിളാ അസോസിയേഷന്‍ വില്ലേജ് കമ്മറ്റി അംഗവും പികെഎസ് നൊച്ചാട് വില്ലേജ് കമ്മറ്റി അംഗവുമായ ഷിജി ബിഎ ബിഎഡ് ബിരുദധാരി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333338/shiji-kottarakkal-sworn-in-as-nochad-grama-panchayat-president)