---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും യുഡിഎഫിന്"
english_title: "The UDF also won the post of Vice President of Perambra Block Panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333371/the-udf-also-won-the-post-of-vice-president-of-perambra-block-panchayat"
published_at: "2025-12-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fa99579f89_moli_thomas.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും യുഡിഎഫിന്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വഹീദ പാറേമ്മല്‍ തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ ലഭിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വഹീദ പാറേമ്മല്‍ തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ ലഭിക്കുകയായിരുന്നു.

യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗിലെ വഹീദ പാറേമ്മലിനും എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിലെ എന്‍.പി് ബാബുവിനും 7 വോട്ടുകള്‍ വീതം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പക്രിയ നറുക്കെടുപ്പിലേക്ക് നീങ്ങി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ യുഡിഎഫിലെ വഹീദ പാറേമ്മലിനെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു.

ഇന്ന് കാലത്ത് നടന്ന ബ്ലോക്ക് പഞ്ചായത്ത് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ ലഭിക്കുകയായിരുന്നു. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിലെ മിനി വട്ടക്കണ്ടിയും എല്‍ഡിഎഫിന് വേണ്ടി അഡ്വ. ആദിത്യ സുകുമാരനുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ആകെയുള്ള 14 ഡിവിഷനുകളില്‍ ഇരുമുന്നണികളും 7 ഡിവിഷനുകളില്‍ വീതം വിജയിച്ച് ഇവിടെ കക്ഷി നില തുല്യമായിരുന്നു.

ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 7 വോട്ടുകള്‍ വീതം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പക്രിയ നറുക്കെടുപ്പിലേക്ക് നീങ്ങി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ യുഡിഎഫിലെ മിനി വട്ടക്കണ്ടിയെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. 

നിലവില്‍ മുന്‍ബ്ലോക്ക് പഞ്ചായത്ത് അംഗവും കൂടിയാണ് വഹീദ പാറേമ്മല്‍. 25 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333371/the-udf-also-won-the-post-of-vice-president-of-perambra-block-panchayat)