---
title: "നാഷണല്‍ സര്‍വ്വീസ് സ്‌കീം, സപ്തദിന ക്യാമ്പിന് തുടക്കമായി"
english_title: "National Service Scheme, seven-day camp begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333373/national-service-scheme-seven-day-camp-begins"
published_at: "2025-12-27T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fac3492bee_JK.jpg"
keywords: []
---

# നാഷണല്‍ സര്‍വ്വീസ് സ്‌കീം, സപ്തദിന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര**: പൊതുവിദ്യഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം നടുവണ്ണൂര്‍ ജിഎച്ച് എസ് എസിന്റെ ഏഴ് ദിവസത്തെ ക്യാമ്പ് വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ ആരംഭിച്ചു. ഇനിയുമൊഴുകും മാനവ സ്‌നേഹത്തിന്‍ ജീവവാഹിനിയായ് എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം ' ഇതിനനുസരിച്ചുള്ള കര്‍മ്മ പദ്ധതികളാണ് ഏഴ് ദിവസങ്ങളിലായി നടക്കുക.

## Article Content

**പേരാമ്പ്ര**: പൊതുവിദ്യഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം നടുവണ്ണൂര്‍ ജിഎച്ച് എസ് എസിന്റെ ഏഴ് ദിവസത്തെ ക്യാമ്പ് വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ ആരംഭിച്ചു. ഇനിയുമൊഴുകും മാനവ സ്‌നേഹത്തിന്‍ ജീവവാഹിനിയായ് എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം ' ഇതിനനുസരിച്ചുള്ള കര്‍മ്മ പദ്ധതികളാണ് ഏഴ് ദിവസങ്ങളിലായി നടക്കുക.

യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി ഡിജിറ്റല്‍ കൂട്ടുകാര്‍, കരുതല്‍ കവചം, വിത്തും കൈക്കോട്ടും, സ്‌നേഹാങ്കണം, മണ്ണും മനുഷ്യനും, ലഹരിക്കെതിരെ നാടുണരട്ടെ, ഹരിത സാക്ഷ്യം, ഉണര്‍വ്വ്, ഗ്രാമപഥം, സന്നദ്ധം, ഗ്രാമ സ്വരാജ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി. നസീറ അധ്യക്ഷത വഹിച്ചു. സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം എസ്. രാജീവന്‍ അംഗന്‍വാടി കുട്ടികള്‍ക്കുള്ള സ്‌നേഹാങ്കണം കിറ്റ് സമ്മാനിച്ചു.

ബ്ലോക്ക് അംഗം അഡ്വ ആദിത്യ സുകുമാരന്‍, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. ഫൈസല്‍, പ്രിന്‍സിപ്പാള്‍ ഇ.കെ. ഷാമിനി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.എം. അഷറഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ. രബിത, നടുവണ്ണൂര്‍ എച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് കെ.പി. സത്യന്‍, വെള്ളിയുര്‍ എയുപി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി.കെ. സനിത, പിടിഎ പ്രസിഡണ്ട് അജേഷ് പുതുക്കുടി, എസ്എംസി ചെയര്‍മാന്‍ ഇ വിനോദ്, എം.സി. ഉണ്ണികൃഷ്ണന്‍, ഇ.ടി ഹമീദ്, ഖാലിദ് എടവന, എന്‍ ഹരിദാസ്, നദാഷ തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333373/national-service-scheme-seven-day-camp-begins)