---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ നളിനി നല്ലൂരിനെ തെരഞ്ഞെടുത്തു."
english_title: "Nalini Nallur of the Congress was elected as the president of Cheruvannur Grama Panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333375/nalini-nallur-of-the-congress-was-elected-as-the-president-of-cheruvannur-grama-panchayat"
published_at: "2025-12-27T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694faf625fc40_moli.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ നളിനി നല്ലൂരിനെ തെരഞ്ഞെടുത്തു.

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ നളിനി നല്ലൂരിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ നഫീസ കൊയിലോത്തിനെ അഞ്ചിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കാണ് നളിനി നല്ലൂര്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ടത്.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ നളിനി നല്ലൂരിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ നഫീസ കൊയിലോത്തിനെ അഞ്ചിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കാണ് നളിനി നല്ലൂര്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ടത്.

കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ പതിനഞ്ചില്‍ എട്ടുസീറ്റുകള്‍ നേടി എല്‍ഡിഎഫ് ഇവിടെ അധികാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇ.ടി രാധയുടെ മരണത്തെ തുടര്‍ന്ന് പഞ്ചായത്തിലെ കക്ഷിനില തുല്യമായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി. മുംതസ് ജയിച്ചതിനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും വാശിയേറിയ പോരാട്ടമാണ് നടത്തിയത്. എന്നാല്‍ പതിനേഴില്‍ പന്ത്രണ്ട് വാര്‍ഡുകളും പിടിച്ചെടുത്ത് യുഡിഎഫ് ഭരണം നിലനിര്‍ത്തി.

ഇടത് പക്ഷത്തിന്റെ കോട്ടയായ ചെറുവണ്ണൂരില്‍ 2010ല്‍ യുഡിഎഫിന് ഭരണം ലഭിച്ചപ്പോള്‍ നളിനി നല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടായി അന്നുകാഴ്ച വെച്ച പ്രവര്‍ത്തനങ്ങളാണ് വീണ്ടും പ്രസിഡണ്ട് പദവിയിലേക്ക് ഇവരെ നയിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333375/nalini-nallur-of-the-congress-was-elected-as-the-president-of-cheruvannur-grama-panchayat)