---
title: "നസീമ വാഴയില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്"
english_title: "Naseema Vazhayil become Changaroth gramapanchayat President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333405/naseema-vazhayil-become-changaroth-gramapanchayat-president"
published_at: "2025-12-27T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fda4934bab_0000_ATTACH__NASEEMA.jpg"
keywords: []
---

# നസീമ വാഴയില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** **പേരാമ്പ്ര **: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം ലീഗിലെ നസീമ വാഴയിലിനെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റും നേടിയിരുന്നു. ഇതു കാരണം എല്‍ഡിഎഫിന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല.

## Article Content

**പേരാമ്പ്ര **: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം ലീഗിലെ നസീമ വാഴയിലിനെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റും നേടിയിരുന്നു. ഇതു കാരണം എല്‍ഡിഎഫിന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല.

ഇന്ന് കാലത്ത് 10.30 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നസീമ വാഴയിലിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് വരണാധികാരിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വനിത ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെ്രകട്ടറിയായ നസീമ കഴിഞ്ഞ 10 വര്‍ഷക്കാലമായി കുടുംബശ്രീയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. കുടുംബശ്രീ എഡിഎസ്, സിഡിഎസ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്.

വൈകിട്ട് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എസ്. സുനന്ദും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റാണ് സുനന്ദ്. അധ്യാപകനും പാലിയേറ്റീവ് പ്രവര്‍ത്തകനും ഒട്ടനവധി ജനകീയ പ്രഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സുനന്ദിനെ ഉപാധ്യക്ഷനാക്കിയതോടെ പഞ്ചായത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333405/naseema-vazhayil-become-changaroth-gramapanchayat-president)