---
title: "തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി വിളമ്പര ജാഥ നടത്തി "
english_title: "A proclamation march was held as part of the fresh water project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33343/a-proclamation-march-was-held-as-part-of-the-fresh-water-project"
published_at: "2022-03-22T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a00973cde5_vvvv - Copy (3) - Copy.JPG"
keywords: []
---

# തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി വിളമ്പര ജാഥ നടത്തി 

> **Lead Summary:** **കായണ്ണ: **ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ 2 ന് നടക്കുന്ന പുഴ നവീകരണത്തിന്റെ പ്രചാരണത്തിന് വേണ്ടി ലോക ജല ദിനാചാരണത്തോട് അനുബന്ധിച്ച് വിളമ്പര ജാഥ നടത്തി.

## Article Content

**കായണ്ണ: **ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ 2 ന് നടക്കുന്ന പുഴ നവീകരണത്തിന്റെ പ്രചാരണത്തിന് വേണ്ടി ലോക ജല ദിനാചാരണത്തോട് അനുബന്ധിച്ച് വിളമ്പര ജാഥ നടത്തി.

കായണ്ണ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നടന്ന വിളമ്പര ജാഥകള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, വൈസ്പ്രസിഡന്റ് പി.ടി. ഷീബ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ. നാരായണന്‍, എ.സി. ശരണ്‍, കെ.വി. ബിനിഷ, പി.സി. ബഷീര്‍, ജയപ്രകാശ് കായണ്ണ, വിനയ പുതിയോട്ടില്‍, സി.കെ. സുലൈഖ, ഗീത വിരണപ്പുറത്ത്, സി.കെ. ഷിജു, ബിജി സുനില്‍കുമാര്‍, കെ.സി. ഗാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏപ്രില്‍ 2 ന് നടക്കുന്ന പുഴ നവീകരണം കായണ്ണ ഗ്രാമപഞ്ചച്ചതിന്റെ എല്ലാ മേഖലകളിലും വമ്പിച്ച മാറ്റത്തിന് തുടക്കം കുറിക്കുമെന്നും ഇതിനായി സ്വാഗത സംഘം രുപരീകരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അഭിപ്രായപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33343/a-proclamation-march-was-held-as-part-of-the-fresh-water-project)