---
title: " കൂരാച്ചുണ്ടില്‍ എംസിഎഫില്‍ അഗ്‌നിബാധ "
english_title: "Fire breaks out at MCF in Kurachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333433/fire-breaks-out-at-mcf-in-kurachund"
published_at: "2025-12-27T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695014bbade12_frty.JPG"
keywords: []
---

#  കൂരാച്ചുണ്ടില്‍ എംസിഎഫില്‍ അഗ്‌നിബാധ 

> **Lead Summary:** **പേരാമ്പ്ര:** കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പ്രധാന മാലിന്യ ശേഖരണ കേന്ദ്രത്തോട് ചേര്‍ന്ന ഗ്രൗണ്ടില്‍ പാഴ് വസ്തുക്കള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര:** കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പ്രധാന മാലിന്യ ശേഖരണ കേന്ദ്രത്തോട് ചേര്‍ന്ന ഗ്രൗണ്ടില്‍ പാഴ് വസ്തുക്കള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപിന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റ് സ്ഥലത്ത് എത്തി തീ പൂര്‍ണ്ണമായും അണച്ചു.

നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടതു കാരണം തീപിടുത്തം എംസിഎഫിന് അകത്തേക്ക് പടരാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. നിലയത്തിലെ ഉദ്യോഗസ്ഥരായ ജി.ബി സനല്‍ രാജ്, കെ.പി വിപിന്‍, എം.കെ ജിഷാദ്, ആരാദ് കുമാര്‍, ഹോം ഗാര്‍ഡ് എ.എം രാജീവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333433/fire-breaks-out-at-mcf-in-kurachund)