---
title: "കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി"
english_title: "The flag hoisting ceremony of the Aarattu festival at the Mahavishnu Temple in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333435/the-flag-hoisting-ceremony-of-the-aarattu-festival-at-the-mahavishnu-temple-in-kadiyangad"
published_at: "2025-12-27T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69501656ed137_kiu.JPG"
keywords: []
---

# കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** **കടിയങ്ങാട് :** കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.വി. ശങ്കരന്‍ നായര്‍, സെക്രട്ടറി ടി.വി. രാമകൃഷ്ണന്‍, ട്രഷറര്‍ ചത്തോത്ത് രാമകൃഷ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. നാരായണന്‍ അടിയോടി, ജനറല്‍ കണ്‍വീനര്‍ എ.കെ. മുരളീധരന്‍ തുടങ്ങിയ ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റം നടന്നത്.

## Article Content

**കടിയങ്ങാട് :** കടിയങ്ങാട് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.വി. ശങ്കരന്‍ നായര്‍, സെക്രട്ടറി ടി.വി. രാമകൃഷ്ണന്‍, ട്രഷറര്‍ ചത്തോത്ത് രാമകൃഷ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. നാരായണന്‍ അടിയോടി, ജനറല്‍ കണ്‍വീനര്‍ എ.കെ. മുരളീധരന്‍ തുടങ്ങിയ ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റം നടന്നത്.

ഡിസംബര്‍ 24 ന് ആരംഭിച്ച ആറാട്ട് മഹോത്സവം ഡിസംബര്‍ 31 ന് സമാപിക്കും. 28 ന് ഞായറാഴ്ച രാത്രി 8 മണിക്ക് കലാകൃതി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം. രാത്രി 9.30 ന് സുരേഷ് ചെന്താര നയിക്കുന്ന വാമൊഴി ഫോക്ക് ബാന്റ്. 29 ന് തിങ്കളാഴ്ച താലപ്പൊലി എഴുന്നള്ളത്ത്. 30 ന് രാത്രി 7 മണിക്ക് ആധ്യാത്മിക പ്രഭാഷണം, രാത്രി 12 മണിക്ക് കരിമരുന്ന് പ്രയോഗം. 31 ന് ബുധനാഴ്ച കുളിച്ചാറാട്ടോടെ ഉത്സവാഘോഷത്തിന് സമാപനം കുറിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333435/the-flag-hoisting-ceremony-of-the-aarattu-festival-at-the-mahavishnu-temple-in-kadiyangad)