---
title: "കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോല്‍സവം നാളെ കൊടിയേറും "
english_title: "The Thalappoli festival will be flagged off at the Kunnaram Velli Athuni Devi temple tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33349/the-thalappoli-festival-will-be-flagged-off-at-the-kunnaram-velli-athuni-devi-temple-tomorrow"
published_at: "2022-03-22T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623a088eb5b68_vvvv - Copy (3) - Copy.JPG"
keywords: []
---

# കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോല്‍സവം നാളെ കൊടിയേറും 

> **Lead Summary:** **നടുവണ്ണൂര്‍: **കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നാളെ വൈകുന്നേരം 4 മണിയ്ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും.

## Article Content

**നടുവണ്ണൂര്‍: **കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നാളെ വൈകുന്നേരം 4 മണിയ്ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും.

23 മുതല്‍ 30 വരെയാണ് ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നടക്കുന്നത്. അഴക് കൊണ്ടും അളവ് കൊണ്ടും നിലവ് കൊണ്ടും ആനകേരളത്തില്‍ വരുംകാല രാജാവാകാന്‍ പോകുന്ന കരിവീരന്‍ കടേക്കച്ചാല്‍ ഗണേശന്‍ 29 ന് നടക്കുന്ന താലപ്പൊലി മഹോത്സവത്തില്‍ നാന്തകം എഴുന്നള്ളിക്കാന്‍ എത്തും.

താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി 25 ന് രാവിലെ 6.30 ന് അഖണ്ഡനാമജപം, 27 ന് വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കല്‍. 28 ന് വലിയ വിളക്ക്, കാലത്ത് 8 മണിക്ക് ഭണ്ഡാരം എഴുന്നള്ളത്ത്, ഇളനീര്‍ കുലവരവ്, ഉച്ചക്ക് 12.30ന് അന്നദാനം, വൈകീട്ട് 4.30 ന് വാള്‍ എഴുന്നള്ളത്ത്, 7 മണിക്ക് കോല്‍ക്കളി, 2 മണിക്ക് എഴുന്നള്ളത്ത് കുന്നരംവെള്ളി കോവിലകത്ത് നിന്ന്, മാര്‍ച്ച് 29 ന് കാലത്ത് 8.30 ന് ഇളനീര്‍ കുലവരവ്, ഉച്ചക്ക് 1 മണിക്ക് അന്നദാനം, വൈകീട്ട് 4 മണിക്ക് ഗജവീരന്റെയും ശിങ്കാരിമേളത്തിന്റെയും പൂക്കാവടിയാട്ടത്തിന്റെയും മുത്തുക്കുടകളുടെയും ചെണ്ടവാദ്യത്തിന്റെയും അകമ്പടിയോട് കൂടി പടിയക്കണ്ടി ചെറിയപുരയില്‍ നിന്ന് എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. തുടര്‍ന്ന് 6.30ന് താലപ്പൊലി, 9.30ന് കൂട്ടത്തിറ, 2 മണിക്ക് പരദേവത തിറ, 30ന് 4 മണിക്ക് ഗുരുതി എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33349/the-thalappoli-festival-will-be-flagged-off-at-the-kunnaram-velli-athuni-devi-temple-tomorrow)