---
title: "ഗൃഹസുരക്ഷ ബോധവല്‍ക്കരണവും പ്രഥമ ശുശ്രൂഷയും"
english_title: "Home safety awareness and first aid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333497/home-safety-awareness-and-first-aid"
published_at: "2025-12-28T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950f6aec06b7_subith.JPG"
keywords: []
---

# ഗൃഹസുരക്ഷ ബോധവല്‍ക്കരണവും പ്രഥമ ശുശ്രൂഷയും

> **Lead Summary:** **നടുവണ്ണൂര്‍ :** പൂനത്ത് ഓറിയന്റല്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ പേരാമ്പ്ര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായി സഹകരിച്ച് ഗൃഹ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ :** പൂനത്ത് ഓറിയന്റല്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ പേരാമ്പ്ര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായി സഹകരിച്ച് ഗൃഹ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

ഓറിയന്റല്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ എന്‍എസ്എസ് സപ്തദിന ക്യാമ്പ് ' സഹത' യുവത ഗ്രാമതയുടെ സമഗ്രതയ്ക്കുവേണ്ടി എന്നപേരിലാണ് നെല്ലിശ്ശേരി എയുപി സ്‌കൂളില്‍ ക്യാമ്പില്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കും പ്രദേശവാസികള്‍ക്കുമായി ഗൃഹ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചത്.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. എല്‍പിജി ലീക്ക് അപകട സാധ്യതകളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സിപി ആര്‍ നല്‍കുന്നതിലും പ്രയോഗിക പരിശീലനവും കൊടുത്തു.

സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ അതുല്‍ അര്‍ജുന്‍ എന്നിവരുടെ സഹായത്തോടെ വിവിധ തരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു. സ്റ്റുഡന്‍സ് കോഡിനേറ്റര്‍ വിഷ്ണു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോട്ടൂര്‍ മുന്‍പഞ്ചായത്ത് അംഗം ബുഷറ തെച്ചൊട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു.

എന്‍എസ്എസ് വളണ്ടിയര്‍ സ്‌നേഹശ്രീ നന്ദിയും പറഞ്ഞു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സഫ്‌ന. ടി ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333497/home-safety-awareness-and-first-aid)