---
title: "തൊഴിലുറപ്പ് മേഖലയിലെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം; ലതിക വിനോദ്"
english_title: "Job security should be ensured in the employment sector; Latika Vinod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333546/job-security-should-be-ensured-in-the-employment-sector-latika-vinod"
published_at: "2025-12-28T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69516c3f2b8bb_der.JPG"
keywords: []
---

# തൊഴിലുറപ്പ് മേഖലയിലെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം; ലതിക വിനോദ്

> **Lead Summary:** **പേരാമ്പ്ര: **ഉണ്ണിക്കുന്നില്‍ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഉണ്ണിക്കുന്നില്‍ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

തൊഴില്‍ ഉറപ്പ് നിയമത്തിലെ ഭേദഗതികള്‍ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ അനുഭവിക്കുന്ന തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കാന്‍ സാഹചര്യമൊരുക്കുന്നതാണെന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിലൂടെ ഇന്ത്യയുടെ ആത്മാവിനെ മൂറിവേല്‍പ്പിച്ചെന്നും അവര്‍ പറഞ്ഞു.

ബൈജു ആയടത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം രാജന്‍മരുതേരി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. ശ്രീനിവാസന്‍, ധന്യ അനില്‍കുമാര്‍ യുഡിഎഫ് നേതാക്കളായ പി.എസ്. സുനില്‍കുമാര്‍, പുതുക്കുടി അബ്ദുറഹിമാന്‍, കെ.സി. രവീന്ദ്രന്‍, യു.സി ഹനീഫ, എന്‍.പി ബാബു, മുഹമ്മദ് മരുതേരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333546/job-security-should-be-ensured-in-the-employment-sector-latika-vinod)