---
title: "വാളൂര്‍ കനാല്‍ റോഡ് കാട് വെട്ടിത്തെളിച്ചു"
english_title: "Forest cleared along Valoor Canal Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333611/forest-cleared-along-valoor-canal-road"
published_at: "2025-12-29T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952211c4c5d0_moli.JPG"
keywords: []
---

# വാളൂര്‍ കനാല്‍ റോഡ് കാട് വെട്ടിത്തെളിച്ചു

> **Lead Summary:** **പേരാമ്പ്ര :** വാളൂര്‍ കനാല്‍ റോഡ് കാട് വെട്ടിത്തെളിയിച്ചു. നൊച്ചാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ടിപി നാസറിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തിലും ബാലുശ്ശരി ജി.വി.എച്ച് എസിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് കരിമ്പാങ്കുന്നുമ്മല്‍ വാളൂര്‍ കനാല്‍ റോഡ് കാട് വെട്ടിത്തെളിച്ചത്.

## Article Content

**പേരാമ്പ്ര :** വാളൂര്‍ കനാല്‍ റോഡ് കാട് വെട്ടിത്തെളിയിച്ചു. നൊച്ചാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ടിപി നാസറിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തിലും ബാലുശ്ശരി ജി.വി.എച്ച് എസിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് കരിമ്പാങ്കുന്നുമ്മല്‍ വാളൂര്‍ കനാല്‍ റോഡ് കാട് വെട്ടിത്തെളിച്ചത്.

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കെ ആര്‍ ഇന്ദു (പ്രിന്‍സിപ്പല്‍ ജിവിഎച് എസ് ബാലുശ്ശേരി),എം.വി ലിജിന (എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍), ആര്‍.ജി ഗിരീഷ് (സ്റ്റാഫ് സെക്രട്ടറി ജിവിഎച് എസ് ബാലുശ്ശേരി), എം.സി അസ്സായിനാര്‍, ടി.കെ അബ്ദുള്ള, ഷഹീര്‍ രായരോത്ത്, റഷീദ് ചെക്കിയെലത്, പി. മുഹമ്മദ്, എ.വി മജീദ്, പി.എം ചോയി, കണ്ണാട്ടി മുഹമ്മദ്, ഷൈജ മനോജ്, എ.കെ ബാവ, നസീമ പുത്തലത്ത്, എ.വി സകീന, സി.എച് സൗദ, പുതിയേടത്ത് ചന്ദ്രിക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333611/forest-cleared-along-valoor-canal-road)