---
title: "മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്‍"
english_title: "Muslim Youth League Branch Empowerment Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333638/muslim-youth-league-branch-empowerment-campaign"
published_at: "2025-12-29T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952393673316_hyt.JPG"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്‍

> **Lead Summary:** പേരാമ്പ്ര : മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്‍, പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം പാറപ്പുറം ശാഖയില്‍ നടന്നു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഈ ഷാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് മുഹ്താര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി റസാഖ് പ്രഭാഷണം നടത്തി.

## Article Content

പേരാമ്പ്ര : മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്‍, പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം പാറപ്പുറം ശാഖയില്‍ നടന്നു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഈ ഷാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് മുഹ്താര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി റസാഖ് പ്രഭാഷണം നടത്തി.

ക്യാമ്പയിന്‍ വിശദീകരണം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സഈദ്അയനിക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി നിയാസ്, ട്രഷറര്‍ ഷബീര്‍ ചാലില്‍, സഹ ഭാരവാഹികളായ ആര്‍.എം നിഷാദ്, ഷക്കീര്‍ത്തുമുക്ക് ടി.കെ ജാബിര്‍, ഷഫീക് എരവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിറാജ്, മജീദ്, റിയാസ് എടവത്ത്, ഒ.കെ. സാജിദ് എന്നിവര്‍ സന്നിഹിദ്ധരായി. ശാഖാ ജനറല്‍ സെക്രട്ടറി സി.കെ സാജിദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333638/muslim-youth-league-branch-empowerment-campaign)