---
title: " റോഡരികിലെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരന്‍ മരിച്ചു"
english_title: "Pedestrian dies after falling into roadside ditch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333641/pedestrian-dies-after-falling-into-roadside-ditch"
published_at: "2025-12-29T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69523b7632957_cheruvannur.JPG"
keywords: []
---

#  റോഡരികിലെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരന്‍ മരിച്ചു

> **Lead Summary:** **വടകര: **റോഡരികിലെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വില്യാപ്പള്ളി അമരാവതിയില്‍ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന കലുങ്കിനോട് ചേര്‍ന്ന കുഴിയില്‍ വീണാണ് അപകടം.

## Article Content

**വടകര: **റോഡരികിലെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വില്യാപ്പള്ളി അമരാവതിയില്‍ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന കലുങ്കിനോട് ചേര്‍ന്ന കുഴിയില്‍ വീണാണ് അപകടം.

അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തിന്റെ കുഴിയില്‍ വീണ നിലയിലയില്‍ ഇന്നലെ രാത്രി 11.30നാണ് കാണപ്പെട്ടത്.കാല്‍നട യാത്രക്കാരനായ അമരാവതിയിലെ ഏലത്ത് മൂസയാണ് (55) മരിച്ചത്. തലയുടെ ഭാഗം കുഴിയിലേക്ക് താഴ്ന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹം വൈകീട്ട് ആറ് മണിയോടെ കടയില്‍ പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങിമടങ്ങുമ്പോഴാണ് അപകടം. അബദ്ധത്തില്‍ കുഴിയില്‍ വീണതാണെന്ന് കരുതുന്നു.  മൃതദേഹം വടകര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333641/pedestrian-dies-after-falling-into-roadside-ditch)