---
title: "ഇതെന്ത് ഡെങ്കിയാ ഹൃസ്വ ചലചിത്രത്തിന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി അവാര്‍ഡ്"
english_title: "International Film Festival Jury Award for the short film 'Etaende Denkia'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333668/international-film-festival-jury-award-for-the-short-film-etaende-denkia"
published_at: "2025-12-29T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69524f9aa8fc3_hjg.JPG"
keywords: []
---

# ഇതെന്ത് ഡെങ്കിയാ ഹൃസ്വ ചലചിത്രത്തിന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി അവാര്‍ഡ്

> **Lead Summary:** **പേരാമ്പ്ര:** കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ച ദാസന്‍ കെ. പെരുമണ്ണയുടെ ഇതെന്ത് ഡെങ്കിയാ ഹൃസ്വ ചലചിത്രത്തിന് മലബാര്‍ സൗഹൃദ വേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറിയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് ലഭിച്ചു.

## Article Content

**പേരാമ്പ്ര:** കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ച ദാസന്‍ കെ. പെരുമണ്ണയുടെ ഇതെന്ത് ഡെങ്കിയാ ഹൃസ്വ ചലചിത്രത്തിന് മലബാര്‍ സൗഹൃദ വേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറിയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് ലഭിച്ചു.

'ഇതെന്ത് ഡെങ്കിയാ ' ഹൃസ്വചലച്ചിത്രം നാടിന് അഭിമാനമായി മാറിയിരിക്കുന്നു. ബാദുഷ മുസ്തഫ, ധനിഷ ബിജു കാരയാട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സാമൂഹിക ബോധവല്‍ക്കരണ ചലച്ചിത്രമാണിത്. മുഹമ്മദ് പേരാമ്പ്ര, ധനിഷ ബിജു കാരയാട്, ഷൈനി വിശ്വന്‍ കാരയാട്, മിലന്‍ ദേവ്, നാരായണി കാരയാട് എന്നിവര്‍ മുഖ്യ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ഈ ചലച്ചിത്രം ഒട്ടനവധി ആശുപത്രികളിലും സ്‌കൂളുകളിലും മറ്റ് ക്യാമ്പസുകളിലും നേരിട്ട് പ്രദര്‍ശിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. കുന്നുമ്മല്‍ ഫാമിലി ഫിലിംസിന്റെ ബാനറില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. മറ്റു നിരവധി ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333668/international-film-festival-jury-award-for-the-short-film-etaende-denkia)