---
title: "തൊഴിലുറപ്പ് സംരക്ഷണ സമരം സംഘടിപ്പിച്ചു.ചങ്ങാരോത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി"
english_title: "Changaroth Congress Constituency Committee organized a strike to protect employment guarantees."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333680/changaroth-congress-constituency-committee-organized-a-strike-to-protect-employment-guarantees"
published_at: "2025-12-29T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69525b4d2c99c_cheruvannur.JPG"
keywords: []
---

# തൊഴിലുറപ്പ് സംരക്ഷണ സമരം സംഘടിപ്പിച്ചു.ചങ്ങാരോത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

> **Lead Summary:** **കടിയങ്ങാട്: **ചങ്ങാരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് അങ്ങാടിയില്‍ തൊഴിലുറപ്പ് സംരക്ഷണ സമരം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് സമരം നടത്തിയത്.

## Article Content

**കടിയങ്ങാട്: **ചങ്ങാരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് അങ്ങാടിയില്‍ തൊഴിലുറപ്പ് സംരക്ഷണ സമരം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് സമരം നടത്തിയത്.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി സമരം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് മേഖലയിലെ അരക്ഷിതാവസ്ഥക്ക് കാരണം ബിജെപി സിപിഎം ബന്ധമാണന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, ഇ.ടി സരീഷ്, പ്രകാശന്‍ കന്നാട്ടി, പുതുക്കോട്ട് രവീന്ദ്രന്‍, എന്‍.പി വിജയന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കോശി, എന്‍.എസ് നിധീഷ്, ബാലന്‍ മണ്ടയുള്ളതില്‍, ഉബൈദ് വാഴയില്‍, പി. ശാലിനി, സി.കെ പുഷ്പ, കെ.ബി. താര , തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333680/changaroth-congress-constituency-committee-organized-a-strike-to-protect-employment-guarantees)