---
title: "പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വിജയാരവം സംഘടിപ്പിച്ചു "
english_title: "Perambra Panchayat Muslim League organized a victory rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333739/perambra-panchayat-muslim-league-organized-a-victory-rally"
published_at: "2025-12-29T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952c0ad1e693_hgy.JPG"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വിജയാരവം സംഘടിപ്പിച്ചു 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വിജയാരവം സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് അംഗങ്ങളെയും പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്ന ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് അഭിനന്ദിക്കുന്നതിനായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വിജയരവം നടത്തി.

## Article Content

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വിജയാരവം സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് അംഗങ്ങളെയും പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്ന ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് അഭിനന്ദിക്കുന്നതിനായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വിജയരവം നടത്തി.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ ഷാഹി അധ്യക്ഷത വഹിച്ചു.

എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മൂസ കൊത്തമ്പ്ര, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ്, കെ.പി റസാഖ്, ആര്‍.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടകണ്ടി, വൈസ് പ്രസിഡന്റ് വഹീദ പറമല്‍, പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുകര, രാജന്‍ മരുതേരി, വി.ബി രാജേഷ് തുടങ്ങി പുതുതായി സ്ഥാന മെറ്റെടുത്ത ജന പ്രതിനിധികളെ ചടങ്ങില്‍ എം.സി മായിന്‍ ഹാജി അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333739/perambra-panchayat-muslim-league-organized-a-victory-rally)