---
title: " കരിയാത്തുംപാറ ടൂറിസ്റ്റ് സഞ്ചാര കേന്ദ്രത്തിലെ പുഴയില്‍ വീണ് ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം"
english_title: "A first-grade girl died tragically after falling into a river at the Kariyathumpara tourist attraction."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/333821/a-first-grade-girl-died-tragically-after-falling-into-a-river-at-the-kariyathumpara-tourist-attraction"
published_at: "2025-12-30T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953755a2d766_laila.JPG"
keywords: []
---

#  കരിയാത്തുംപാറ ടൂറിസ്റ്റ് സഞ്ചാര കേന്ദ്രത്തിലെ പുഴയില്‍ വീണ് ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കൂരാച്ചുണ്ട്: **കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ ആണ് മരിച്ചത്.

## Article Content

**കൂരാച്ചുണ്ട്: **കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ ആണ് മരിച്ചത്.

ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും ട്രാവലറില്‍ കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം.

കാല്‍ മുട്ടോളം മാത്രമേ പുഴയില്‍ വെള്ളം ഉണ്ടായിരുന്നുള്ളു. കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ ബന്ധുക്കള്‍ പുഴക്കരയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/333821/a-first-grade-girl-died-tragically-after-falling-into-a-river-at-the-kariyathumpara-tourist-attraction)