---
title: "അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും"
english_title: "Fire safety awareness class and first aid training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334011/fire-safety-awareness-class-and-first-aid-training"
published_at: "2025-12-31T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954c24439721_cheruvannur.JPG"
keywords: []
---

# അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും

> **Lead Summary:** **പേരാമ്പ്ര: **അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആവള കുട്ടോത്ത് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക്' എന്ന ആശയത്തില്‍ ചേരാപുരം സൗത്ത് എംഎല്‍പി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആവള കുട്ടോത്ത് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക്' എന്ന ആശയത്തില്‍ ചേരാപുരം സൗത്ത് എംഎല്‍പി സ്‌കൂളില്‍ ആരംഭിച്ചു.

ക്യാമ്പില്‍ അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ പരിശീലനവും നടത്തി. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.  കൂടാതെ വിവിധതരം അഗ്‌നിശമനികള്‍ ഉപയോഗിക്കുന്നതിനെ പറ്റി പരിശീലനവും നല്‍കി.

ഗ്യാസ് ലീക്ക് അപകടസാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും ക്ലാസ്സില്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും അത്യാവശ്യഘട്ടത്തില്‍ സിപിആര്‍ നല്‍കുന്ന രീതികളും ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു.

ചടങ്ങില്‍ നന്ദകിഷോര്‍, മയൂര തുടങ്ങിയവര്‍ സംസാരിച്ചു.  എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ. ലോഹിത് ക്യാമ്പിന് നേതൃത്വം നല്‍കി. എന്‍എസ്എസ് വളണ്ടിയര്‍ ഗാഥാ കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിന് നന്ദകിഷോര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334011/fire-safety-awareness-class-and-first-aid-training)