---
title: "വി.കെ. മാധവന്‍ ചരമദിനം ആചരിച്ചു "
english_title: "V.K. Madhavan's death anniversary observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334028/vk-madhavans-death-anniversary-observed-at-perambra"
published_at: "2025-12-31T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954d425a18bf_hyu.JPG"
keywords: []
---

# വി.കെ. മാധവന്‍ ചരമദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ സോഷ്യലിസ്റ്റും ദീര്‍ഘകാലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ടും, ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവും സഹകാരിയും, എഴുത്തുകാരനുമായ വി.കെ. മാധവന്‍ മാസ്റ്ററുടെ ചരമദിനാചാരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ സോഷ്യലിസ്റ്റും ദീര്‍ഘകാലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ടും, ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവും സഹകാരിയും, എഴുത്തുകാരനുമായ വി.കെ. മാധവന്‍ മാസ്റ്ററുടെ ചരമദിനാചാരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ പേരിനെപ്പോലും ഭയക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് രാജ്യം ഭരിക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ലോകം ചര്‍ച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഇതിനേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ജെഡി നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി സംസ്ഥാന സെക്രട്ടറി കെ ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെസിഇസി സംസ്ഥാന പ്രസിഡന്റ് സി സുജിത്, കെ സജീവന്‍, കെ.ജി രാമനാരായണന്‍, സുനില്‍ ഓടയില്‍, എന്‍.എം അഷറഫ്, കെ അപ്പുക്കുട്ടി, ഒ.എം രാധാകൃഷ്ണന്‍, ബിജു സി എരവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അദ്ദേഹത്തിന്റെ ആവളയിലെ വീട്ടിലുള്ള ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക്

നിഷാദ് പൊന്നങ്കണ്ടി, ആര്‍.എം രവീന്ദ്രന്‍, വത്സന്‍ എടക്കോടന്‍, കെ അപ്പുക്കുട്ടി, കെ.പി രാധാകൃഷ്ണന്‍, ടി.കെ ബവീഷ്, കെ.കെ ബാലകൃഷ്ണന്‍, ഇ.കെ രവീന്ദ്രന്‍, രജീഷ് കല്ലോട്,

തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334028/vk-madhavans-death-anniversary-observed-at-perambra)