---
title: " 'മഞ്ഞ് ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "'Snow painting camp organized' at thalayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/334033/snow-painting-camp-organized-at-thalayad"
published_at: "2025-12-31T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954d7283b16d_camp.JPG"
keywords: []
---

#  'മഞ്ഞ് ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് ആര്‍ട്ട് മസ്റ്ററേസ് ഓഫ് പേരാമ്പ്ര, ദ ക്യാമ്പിന്റെ ഈ വര്‍ഷത്തെ അവസാനത്തെ ചിത്ര രചന ക്യാമ്പ് തലയാട് തെച്ചിയില്‍ ആരംഭിച്ചു. തെച്ചി ബംഗ്ലാവില്‍ രണ്ട് ദിവസമായാണ് ചിത്ര രചന ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവും ചിത്രകാരനുമായ ഇ.പി. സജീവന്‍ നിര്‍വ്വഹിച്ചു. ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റ് ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

പേരാമ്പ്ര : പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് ആര്‍ട്ട് മസ്റ്ററേസ് ഓഫ് പേരാമ്പ്ര, ദ ക്യാമ്പിന്റെ ഈ വര്‍ഷത്തെ അവസാനത്തെ ചിത്ര രചന ക്യാമ്പ് തലയാട് തെച്ചിയില്‍ ആരംഭിച്ചു. തെച്ചി ബംഗ്ലാവില്‍ രണ്ട് ദിവസമായാണ് ചിത്ര രചന ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവും ചിത്രകാരനുമായ ഇ.പി. സജീവന്‍ നിര്‍വ്വഹിച്ചു. ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റ് ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

റൈറ്റേഴ്സ് ക്യാപ്റ്റില്‍ പനോരമ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവായ ദി ക്യാമ്പ് അംഗം കെ. റജികുമാറിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഡോ. സോമനാഥന്‍ പുളിയുള്ളതില്‍, രമേശ് കോവുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ദി ക്യാമ്പ് സെക്രട്ടറി വി.കെ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.

ദ്വിദിന ചിത്രരചന ക്യാമ്പിന്റെ ഭാഗമായി ആര്‍ട്ട് ആന്റ് ടോക്ക് പരിപാടിയും സംഘടിപ്പിച്ചു. ക്യാമ്പില്‍ ചിത്രകാരന്മാരായ ഡോ. സോമനാഥന്‍ പുളിയുള്ളതില്‍, കെ.സി. രാജീവന്‍, രമേ ശ് കോവുമ്മല്‍, വി.കെ. സുരേഷ് കുമാര്‍, ബാബു പുറ്റംപൊയില്‍, ബോബി മണിക്കൊമ്പേല്‍, ബിജു എടത്തില്‍, ബൈജന്‍സ്, ദേവരാജ് കന്നാട്ടി, ദീപേഷ് സ്മൃതി, പി.സി. സുനീഷ്, പ്രജീഷ് പേരാമ്പ്ര, ര ഞ്ജിത്ത് പട്ടാണിപ്പാറ, കെ. റജികുമാര്‍, ഷിനോജ് ജോസ് എന്നിവര്‍ ചിത്ര രചന നടത്തി. പുതുവത്സരാഘോഷത്തോടെ ക്യാമ്പിന് ഇന്ന് സമാപനമാവും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/334033/snow-painting-camp-organized-at-thalayad)